Image

സജി ചെറിയാന്റെ ഭരണഘടനാ അധിക്ഷേപം ; കേസ് ഇഴയുന്നു

ജോബിന്‍സ് Published on 16 July, 2022
സജി ചെറിയാന്റെ ഭരണഘടനാ അധിക്ഷേപം ; കേസ് ഇഴയുന്നു

സജി ചെറിയാന് മന്ത്രി സ്ഥാനം വരെ ന്ടപ്പെടാന്‍ കാരണമായ ഭരണഘടനാ അധിക്ഷേപ പ്രസംഗത്തില്‍ അന്വേഷണം ഇഴയുന്നു. മല്ലപ്പള്ളി കീഴ്‌വായ്പൂര്‍ പോലീസാണ് അന്വേഷണം നടത്തുന്നത്. പരാതിക്കാരനായ അഭിഭാഷകന്‍ ബൈജു നോയലിന്റെ മൊഴി മാത്രമാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. 

പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കിട്ടിയിട്ടില്ലെന്നാണ് അന്വേഷണം മുന്നോട്ട് പോകാത്തതിന് കാരണമായി പോലീസ് പറയുന്നത്. സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലായിരുന്നു പ്രസംഗം ലൈവായി സംപ്രേക്ഷണം ചെയ്തത്. 

എന്നാല്‍ ഇത് ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ചിത്രീകരിച്ച സ്റ്റുഡിയോക്കാരനെ പോലീസ് സമീപിച്ചെങ്കിലും ലൈവായിരുന്നതിനാല്‍ റെക്കോര്‍ഡ് ചെയ്തില്ലെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന മൊഴി. സൈബര്‍ സെല്‍വഴി പ്രസംഗം പൂര്‍ണ്ണമായി വീണ്ടെടുക്കാന്‍ വഴിയുണ്ടെന്നിരിക്കെ പോലീസിന് അന്വേഷണത്തില്‍ കാര്യമായ താത്പര്യമില്ലാത്ത അവസ്ഥയാണ്. 

രണ്ട് മണിക്കൂറും 28 മിനുറ്റും അന്‍പത്തിയൊന്‍പത് സെക്കന്റും ദൈര്‍ഘ്യമുള്ള പരിപാടിയാണ് ഈ മാസം മൂന്നാം തീയതി മല്ലപ്പളളിയില്‍ നടന്നത്ത്. അതുകൊണ്ട് തന്നെ മുഴുവന്‍ ഭാഗവും പരിശോധിക്കാതെ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്നാണ് പൊലീസ് വിശദീകരണം. 

അതേസമയം സംസ്ഥാന ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിക്കൊപ്പം മല്ലപ്പള്ളി പിരിപാടിയുടെ പൂര്‍ണരൂപം സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കോടതിയില്‍ നല്‍കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക