Image

ടി.പി. വധം : സിബിഐ അന്വേഷണം തടഞ്ഞത് സിപിഎം - ബിജെപി കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല

ജോബിന്‍സ് Published on 16 July, 2022
ടി.പി. വധം : സിബിഐ അന്വേഷണം തടഞ്ഞത് സിപിഎം - ബിജെപി കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കാതിരുന്നത് രാഷ്ട്രീയ ഗൂഢാലോചന മൂലമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം ബിജെപി കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്നും മൊബൈല്‍ സോവന ദാതാക്കള്‍ വിവരങ്ങള്‍ നല്‍കാതിരുന്നത് കൊണ്ടാണ് യുഡിഎഫിന്റെ ഭരണകാലത്ത് അന്വേഷണം മുന്നോട്ട് പോകാതിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ സിബിഐ അന്വേഷിക്കാന്‍ തയ്യാറായില്ല. സിപിഎമ്മും ബിജെപിയും ചേര്‍ന്ന് കേസ് അട്ടിമറിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

ടിപിയെ കൊന്നിട്ടും സിപിഎമ്മിന് പക തീരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ എങ്കിലും എം.എം.മണിയുടെ വാക്കുകള്‍ തള്ളുമെന്ന് പ്രതീക്ഷിച്ചു. മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ എന്ന കെ കെ രമയുടെ പ്രസ്താവന വസ്തുതയാണ്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സ്വേച്ഛാധിപത്യ നിലപാടാണ് രമയ്ക്ക് എതിരായ അവരുടെ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നത് ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക