Image

തന്നെ പരോക്ഷമായി ന്യായീകരിച്ച് പാര്‍ലമെന്റിലെ വിലക്കുകളെ വിമര്‍ശിച്ച് എംഎം മണി

ജോബിന്‍സ് Published on 16 July, 2022
തന്നെ പരോക്ഷമായി ന്യായീകരിച്ച് പാര്‍ലമെന്റിലെ വിലക്കുകളെ വിമര്‍ശിച്ച് എംഎം മണി

കെ.കെ. രമയ്‌ക്കെതിരായ എംഎം മണിയുടെ വിമര്‍ശനം ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ പുതുതായി വന്നിരിക്കുന്ന വിലക്കുകളെ വിമര്‍ശിച്ചും തന്റെ പ്രസ്താവനയെ പരോക്ഷമായി ന്യായീകരിച്ചും എംഎം മണി ഇട്ട ഫേസ് ബുക്ക് പോസ്റ്റാണ് ഏറെ ചര്‍ച്ചയാകുന്നത്.  

ഡല്‍ഹിയില്‍ വിമര്‍ശനം പാര്‍ലമെന്റ് ഗേറ്റിന് പുറത്താണ്. എന്നാല്‍ ഇവിടെ വിമര്‍ശനം ആവാം. എനിക്ക് നിങ്ങളെയും നിങ്ങള്‍ക്ക് എന്നെയും വിമര്‍ശിക്കാമെന്നും എം എം മണി ഫെയ്സ്ബുക്കില്‍ കുറിച്ചു. കെ.കെ. രമയ്‌ക്കെതിരായ വിമര്‍ശനം ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് പുതിയ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. 

കെ കെ രമക്കെതിരെ താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്ന തരത്തില്‍ രമ ഉപയോഗിക്കുന്ന ഭാഷക്കെതിരേയാണ് താന്‍ പറഞ്ഞത്. മഹതി നല്ല ഒന്നാം തരം ഭാഷയാണ്. വിധവയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് തന്റെ മറുപടി. നിയമസഭയില്‍ വിമര്‍ശനം കേള്‍ക്കേണ്ടിവരും. ഇനിയും വിമര്‍ശിക്കുമെന്നും മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക