Image

ലഘുലേഖകളും പ്ലാക്കാര്‍ഡുകളും വേണ്ട ; പാര്‍ലമെന്റില്‍ വീണ്ടും വിലക്ക്

ജോബിന്‍സ് Published on 16 July, 2022
ലഘുലേഖകളും പ്ലാക്കാര്‍ഡുകളും വേണ്ട ; പാര്‍ലമെന്റില്‍ വീണ്ടും വിലക്ക്

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒന്നിനു പിന്നാലെ ഒന്നായി കൂടുതല്‍ വിലക്കുകള്‍. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ലഘുലേഖകള്‍, ചോദ്യാവലികള്‍. വാര്‍ത്താ കുറിപ്പുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തി. അച്ചടിച്ചിട്ടുള്ള സാമഗ്രികള്‍ വിതരണം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുതിയ വിലക്കുകളെ കുറിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ വിലക്കുകള്‍ നേരത്തേയും ഉണ്ടായിരുന്നതാണെന്നും ഇവ പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയോ സത്യാഗ്രഹമോ പ്രതിഷേധമോ പാടില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പുതിയ ഉത്തരവ്.

അഴിമതി, കരിദിനം എന്നിവയടക്കം അറുപത്തിയഞ്ചോളം വാക്കുകളും പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഇന്ത്യന്‍അഴിമതി,കരിദിനം, ഗുണ്ടായിസം, അരാജകവാദി, കുരങ്ങന്‍, കോവിഡ് വാഹകന്‍, അഴിമതിക്കാരന്‍, കുറ്റവാളി, മുതലക്കണ്ണീര്‍, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവന്‍, കാപട്യം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം എന്നിങ്ങനെയുള്ള വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക