Image

സുധാകരന്‍ തറ ഗുണ്ട, നാലാം തരക്കാരന്‍'; കൊലപാതകം നടത്തിയിട്ട് ന്യായീകരിക്കുന്നവനെന്നും എം എം മണി

Published on 15 July, 2022
 സുധാകരന്‍ തറ ഗുണ്ട, നാലാം തരക്കാരന്‍'; കൊലപാതകം നടത്തിയിട്ട് ന്യായീകരിക്കുന്നവനെന്നും എം എം മണി

ഇടുക്കി: കെ കെ രമ എം എല്‍ എയ്‌ക്കെതിരായ പരാമര്‍ശത്തില്‍ തന്നെ രൂക്ഷമായി വിമര്‍ശിച്ച കെ സുധാകരന് മറുപടിയുമായി എം എം മണി രംഗത്ത്. സുധാകരന്‍ തറ ഗുണ്ടയാണെന്നും നാലാം തരക്കാരനാണെന്നും കൊലപാതകം നടത്തിയിട്ട് ന്യായീകരിക്കുന്നവനാണെന്നുമായിരുന്നു തൊടുപുഴയില്‍ മാധ്യമങ്ങളെ കണ്ട മണി പറഞ്ഞത്. നേരത്തെ കെ കെ രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരനെന്നായിരുന്നു സുധാകരന്‍ മണിയെ വിശേഷിപ്പിച്ചത്. ആ 'നീച ജന്മവും' കേരളത്തിന്റെ മണ്ണിലാണ് ജീവിക്കുന്നത് എന്നതില്‍ ഓരോ മലയാളിയും തലകുനിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു.


അതേസമയം കെ കെ രമയ്‌ക്കെതിരായ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും എം എം മണി തൊടുപുഴയില്‍ പറഞ്ഞു. മഹതി നല്ല ഒന്നാന്തരം ഭാഷയാണെന്ന് പറഞ്ഞ എം എം മണി, നിയമസഭയില്‍ വന്നാല്‍ ഇനിയും വിമര്‍ശനം കേള്‍ക്കേണ്ടിവരുമെന്നും പറഞ്ഞു. രമയെ മുന്‍ നിര്‍ത്തിയുള്ള യുഡിഎഫിന്റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സീറ്റ് ജനതാദളിന് കൊടുത്തത് കൊണ്ട് മാത്രമാണ് രമ ജയിച്ചതെന്നും എം എം മണി പറഞ്ഞു. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക