Image

ശ്രീലങ്ക വിടുന്നതിൽ നിന്ന് രജപക്സെമാർക്കു കോടതി വിലക്ക് 

Published on 15 July, 2022
ശ്രീലങ്ക വിടുന്നതിൽ നിന്ന് രജപക്സെമാർക്കു കോടതി വിലക്ക് 

 

 

ശ്രീലങ്കൻ മുൻ പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ മഹിന്ദ രജപക്സെയും സഹോദരൻ മുൻ ധനമന്ത്രി ബാസിൽ രജപക്സെയും രാജ്യം വിട്ടു പോകാൻ പാടില്ലെന്നു ശ്രീലങ്കൻ സുപ്രീം കോടതി വെള്ളിയാഴ്ച വിധിച്ചു. രാജ്യം എത്തിച്ചേർന്ന പ്രതിസന്ധിക്കു ഉത്തരവാദപ്പെട്ടവർ എന്ന നിലയ്ക്ക് അവരെ പോകാൻ അനുവദിക്കരുതെന്നു കാട്ടി ഒരു അപേക്ഷ കോടതിയിൽ സമർപ്പിച്ചിരുന്നു. അതു പരിഗണിച്ച ശേഷമാണ് ഈ ഉത്തരവ്. 

ഇവരുടെ മൂത്ത സഹോദരൻ പ്രസിഡന്റ് ഗോട്ടബായ രജപക്സെ കഴിഞ്ഞ ആഴ്ച ജനരോഷം ഭയന്നു നാടുവിട്ടിരുന്നു. ആദ്യം മാലിദ്വീപിൽ പോയ അദ്ദേഹം വ്യാഴാഴ്ച്ച സിംഗപ്പൂരിൽ എത്തിയ ശേഷമാണു രാജിക്കത്തു അയച്ചത്. ഗോട്ടബായ അഭയം തേടിയിട്ടില്ല എന്നാണ് സിംഗപ്പൂർ പറയുന്നത്. അദ്ദേഹം ചൈനയിലേക്കു പോകുമെന്ന് അഭ്യൂഹമുണ്ട്. 

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ജൂലൈ 20 നു പാർലമെന്റ് സമ്മേളിക്കും. അതുവരെ റനിൽ വിക്രമസിംഗെ ചുമതല വഹിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക