Image

വരികള്‍ക്കിടയിലൂടെ (July-15, 2022-രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 15 July, 2022
വരികള്‍ക്കിടയിലൂടെ (July-15, 2022-രാജന്‍ കിണറ്റിങ്കര)
 
 
1) ശ്രീലങ്ക: പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജിവച്ചു.
 
@ എന്നാലും രാവണനേക്കാൾ കൂടുതൽ സമയം പിടിച്ചു നിന്നു.
 
2) പാർലമെന്റിൽ നിരോധിച്ച വാക്കുകളിൽ ശകുനിയും കഴുതയും
 
@ ശകുനിക്ക് പകരം ധർമ്മപുത്രർ എന്നും കഴുതക്ക് ബദലായി പശു എന്നും പറയാം
 
3) ഒരു ഖേദവുമില്ല, താൻ ദൈവവിശ്വാസിയല്ല: കെ കെ രമക്കെതിരായ പരാമർശത്തിൽ എം.എം.മണി.
 
@ പക്ഷെ ദൈവത്തിന് താങ്കളിൽ വലിയ വിശ്വാസമാണ് ട്ടോ .
 
4) ബമ്പര്‍ ലോട്ടറി അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയിലെ ശമ്പളം നല്‍കാമായിരുന്നു- മന്ത്രി ആന്റണി രാജു.
 
@ എം എൽ എക്ക് ബമ്പറടിക്കുമ്പോഴാണ് അയാൾ മന്ത്രിയാകുന്നത്
 
5)  കുട്ടികൾക്ക് രാവിലെ 7ന് സ്കൂളിൽ പോകാമെങ്കിൽ നമുക്ക് 9ന് ജോലി ആരംഭിച്ചുകൂടേ? ചോദ്യവുമായി ജഡ്ജി.
 
@ അതെ, സ്കൂളിലും ബഞ്ചാണ് , കോടതിയിലും ബഞ്ച് ആണല്ലോ.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക