Image

വളപട്ടണം ഐഎസ് കേസ്: ഒന്നും അഞ്ചും പ്രതികള്‍ക്ക് 7 വര്‍ഷം തടവ്

ജോബിന്‍സ് Published on 15 July, 2022
വളപട്ടണം ഐഎസ് കേസ്: ഒന്നും അഞ്ചും പ്രതികള്‍ക്ക് 7 വര്‍ഷം തടവ്

യുവാക്കളെ സിറിയയിലേക്ക് കടത്തിയ വളപട്ടണം ഐഎസ് കേസില്‍ ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ഏഴുവര്‍ഷം തടവ്. ഒന്നാംപ്രതി മിഥിലജിനും അഞ്ചാംപ്രതി ഹംസയ്ക്കുമാണ് 7 വര്‍ഷം തടവും 50,000 രൂപ പിഴയും കൊച്ചി എന്‍ഐഎ കോടതി വിധിച്ചത്. മൂന്നാം പ്രതി അബ്ദുള്‍ റസാഖിന് ആറു വര്‍ഷം തടവും 30000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ തീവ്രവാദത്തിന്റെ ഭാഗമായി ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച്ച കോടതി കണ്ടെത്തിയിരുന്നു.

പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എയിലും, രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക