Image

പോലീസ് കള്ളക്കേസെടുക്കുന്നു ; പിണറായിയുടെ വൈരാഗ്യമെന്ന് സ്വപ്ന

ജോബിന്‍സ് Published on 15 July, 2022
പോലീസ് കള്ളക്കേസെടുക്കുന്നു ; പിണറായിയുടെ വൈരാഗ്യമെന്ന് സ്വപ്ന

താനുമായി ബന്ധമുള്ളവരെയെല്ലാം പോലീസ് കള്ളക്കേസില്‍ കുടുക്കുകയാണെന്നും അജി കൃഷ്ണനെതിരെയുള്ള കേസ് ഇതിന് ഉദാഹരണമാണെന്നും സ്വപ്‌ന സുരേഷ്. തന്റെ മുന്‍ ഡ്രൈവറെയും പോലീസ് കള്ളക്കേസില്‍ കുടുക്കുകയാണെന്നും അവര്‍ പറഞ്ഞു. 

പത്തനംതിട്ട സ്വദേശിയായ അനീഷ് എന്ന ഡ്രൈവറെ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റ കേസില്‍ ആറാം പ്രതിയാക്കിയത് തനിക്കെതിരെ മൊഴി നല്‍കാത്തതിനാണെന്ന് സ്വപ്ന ആരോപിച്ചു. പൊലീസ് എഴുതി തയ്യാറാക്കി കൊടുത്ത മൊഴി അതേപടി മജിസ്‌ട്രേറ്റിന് മുന്നില്‍  പറയാതിരുന്നതിനാലാണ് പ്രതികാര നടപടിയെന്നും സ്വപ്‌ന ആരോപിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും പേര് പറഞ്ഞതിനുള്ള വൈരാഗ്യമാണ് ഇതെന്നും സ്വപ്‌ന ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക