ദുബായ്:എറണാകുളം കാഞ്ഞൂര്‍ പടയാറ്റില്‍ ഹൗസില്‍ ദേവസ്സി തോമസിന്റെ മകന് ജോസ് തോമസ്(50) ദുബായില്‍ നിര്യാതനായി. ഡോട്സണ്‍ ഇലക്ട്രിക്കല്‍ സ്വിച് ഗിയര്‍ കമ്പനിയില്‍ സീനിയര്‍ ടെക്നിക്കല്‍ ജീവനക്കാരനായിരുന്നു. ഏലിക്കുട്ടിയാണ് മാതാവ്. ഭാര്യ: ലാലി. മക്കള്‍: ഡേവിഡ്, ടോമിന്, വര്‍ക്കി. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.