Image

പാര്‍ലമെന്റ് വളപ്പില്‍ സമരപരിപാടികള്‍ പാടില്ല ; പുതിയ വിലക്ക് 

ജോബിന്‍സ് Published on 15 July, 2022
പാര്‍ലമെന്റ് വളപ്പില്‍ സമരപരിപാടികള്‍ പാടില്ല ; പുതിയ വിലക്ക് 

പാര്‍ലമെന്റില്‍ 'അഴിമതി ' ഉള്‍പ്പെടെയുള്ള നിരവധി വാക്കുകള്‍ ഉച്ചരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ പാര്‍ലമെന്റ് പരിസരത്തെ സമരപരിപാടികള്‍ക്കും വിലക്ക്. വളപ്പില്‍ ധര്‍ണയോ സത്യാഗ്രഹമോ പ്രതിഷേധമോ പാടില്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കി. സെക്രട്ടറി ജനറലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മതപരമായ ചടങ്ങുകള്‍ക്ക് വേണ്ടിയും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ല. ഉത്തരവ് ലംഘിച്ചാല്‍ എന്താകും നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല. സെക്രട്ടറി ജനറല്‍ ഒറ്റ വരിയായാണ് ഉത്തരവിറക്കിയിരിക്കുന്നത്. നിര്‍ദ്ദേശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. 

കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഉത്തരവിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചിട്ടുണ്ട്. വിശ്വഗുരുവിന്റെ പുതിയ നടപടിയെന്ന അടിക്കുറിപ്പോടെയാണ് ജയറാം രമേശിന്റെ ട്വീറ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക