Image

നഗ്നതാ പ്രദര്‍ശനം ; നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം 

ജോബിന്‍സ് Published on 15 July, 2022
നഗ്നതാ പ്രദര്‍ശനം ; നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം 

കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. പോക്‌സോ കേസില്‍ ഹൈക്കോടതിയ്ക്ക് ജാമ്യം. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് സംഭവം ഉണ്ടായതെന്നും ശ്രീജിത്ത് രവി കോടതിയെ അറിയിച്ചിരുന്നു. 

അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടത്. നേരത്തെ തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. അയ്യന്തോളിലെ എസ് എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ചു എന്നാണ് കേസ് . 

കേസ് രജിസ്റ്റര്‍ ചെയ്തത് സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണേ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക