Image

പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ല  ; ആഞ്ഞടിച്ച് സതീശന്‍

ജോബിന്‍സ് Published on 15 July, 2022
പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ല  ; ആഞ്ഞടിച്ച് സതീശന്‍

ടി പി ചന്ദ്രശേഖരനെ വധിക്കാനുള്ള വിധി പ്രഖ്യാപിച്ചത് പിണറായിയുടെ പാര്‍ട്ടിക്കോടതിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ടി പി ചന്ദ്രശേഖരന്റെ രക്തക്കറ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളിലുണ്ട്. കയ്യില്‍ ചോരക്കറയുള്ള പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ കെ രമയ്ക്ക് എതിരെ അധിക്ഷേപ പ്രസംഗം നടത്തിയ മണിയെ ന്യായീകരിച്ച നിലപാട് ക്രൂരവും നിന്ദ്യവുമാണ്. അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കൊലയാളികളുടെ കൊലവിളി പൊതുജനം കേള്‍ക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഇന്നലെയായിരുന്നു കെ.കെ. രമയെ അധിക്ഷേപിച്ച് എംഎം മണി സംസാരിച്ചതും മുഖ്യമന്ത്രി അതിനെ പിന്തുണച്ചതും. ഇതില്‍ അതിശക്തമായ പ്രതിഷേധമാണ് ഇന്ന് സഭയില്‍ ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് പത്ത് മിനിട്ട് സമ്മേളിച്ചശേഷം സഭ പിരിയേണ്ടി വന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക