Image

നേതാക്കള്‍ക്കുള്ള യൂണിയന്‍ പ്രൊട്ടക്ഷനില്‍ ഭേദഗതി; പടിയിറങ്ങും മുന്‍പ് വിവാദ ഉത്തരവിറക്കി ബി.അശോക്

Published on 14 July, 2022
 നേതാക്കള്‍ക്കുള്ള യൂണിയന്‍ പ്രൊട്ടക്ഷനില്‍ ഭേദഗതി; പടിയിറങ്ങും മുന്‍പ് വിവാദ ഉത്തരവിറക്കി ബി.അശോക്

തിരുവനന്തപുരം : പടിയിറങ്ങും മുമ്പ് വിവാദ ഉത്തരവുമായി കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക്. യൂണിയന്‍ നേതാക്കള്‍ക്കുള്ള യൂണിയന്‍ പ്രൊട്ടക്ഷനില്‍ ഭേദഗതി വരുത്തി. യൂണിയന്‍ പ്രൊട്ടക്ഷന്‍ ഇനി അതാത് ജില്ലകളില്‍ മാത്രമായിരിക്കുമെന്നാണ് ഉത്തരവ്. അച്ചടക്ക നടപടി നേരിട്ടവര്‍ക്ക് മുമ്പുണ്ടായിരുന്ന സ്ഥലത്തേക്ക് തിരിച്ചു വരാനാകില്ല.

അതേ സമയം, ചെയര്‍മാനെ മാറ്റിയത് സര്‍ക്കാരിന്റെ തീരുമാനമാണെന്നും പുതുതായി വരുന്ന ചെയര്‍മാനില്‍ പ്രതീക്ഷയുണ്ടെന്നും യൂണിയന്‍ നേതാവ് എംജി സുരേഷ് കുമാര്‍ പ്രതികരിച്ചു. ചെയര്‍മാനുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അത് കെഎസ്ഇബി എന്ന സ്ഥാപനത്തിന്റെ നന്മക്ക് വേണ്ടിയായിരുന്നു. ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സിഐടിയു  പ്രക്ഷോഭം അവസാനിപ്പിച്ചത്. എന്നാല്‍ ആ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. 


യൂണിയനുകളുമായി മാസങ്ങള്‍ നീണ്ട തകര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് കെഎസ്ഇബി ചെയര്‍മാര്‍ ബി അശോകിനെ മാറ്റിയത്. ചെയര്‍മാന്‍ പദവിയില്‍ നാളെ ഒരുവര്‍ഷം തികയാന്‍ ഇരിക്കെ സ്ഥാനചലനം.  ചുമതല ഏറ്റെടുത്തപ്പോള്‍ മുതല്‍ യൂണിയനുകളുമായി കനത്ത പോരിലായിരുന്നു ബി അശോക്. അസോസിയേഷന്റെ ഇടപെടലുകള്‍ക്കെതിരെ കര്‍ശന നിലപാടുകളായിരുന്നു അദ്ദേഹം എടുത്തിരുന്നത്. 

 

 

 

 

Join WhatsApp News
josecheripuram 2022-07-15 00:59:15
What he loss nothing , what employees loss nothing, what trade unions loss nothing , what we loss our future .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക