Image

വിക്കിലീക്സ് കേസില്‍ സിഐഎ മുന്‍ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് മന്‍ഹാട്ടന്‍ കോടതി

Published on 14 July, 2022
വിക്കിലീക്സ് കേസില്‍ സിഐഎ മുന്‍ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് മന്‍ഹാട്ടന്‍ കോടതി

ന്യൂയോര്‍ക്ക്: വിക്കിലീക്സ് കേസില്‍ സിഐഎ മുന്‍ എഞ്ചിനിയര്‍ ജോഷ്വ ഷള്‍ട്ടെ നടത്തിയത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചാരപ്രവര്‍ത്തനമാണെന്ന് മന്‍ഹാട്ടന്‍ കോടതി.

വിക്കിലീക്സിന് രഹസ്യരേഖകള്‍ ചോര്‍ത്തിക്കൊടുത്ത കേസിലാണ് ഷള്‍ട്ടെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. രാജ്യത്തിന്‍റെ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതാണ് രേഖകള്‍ ചോര്‍ത്തിയ സംഭവമെന്ന് കോടതി പ്രസ്താവിച്ചു.

ചാരസംഘടനയായ സിഐഎ അമേരിക്കയ്ക്ക് പുറത്തുള്ള ജനങ്ങളെ നിരീക്ഷിക്കാനുപയോഗിക്കുന്ന സംവിധാനങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ഷള്‍ട്ടെ വിക്കിലീക്സിന് കൈമാറിയിരുന്നു. സ്മാര്‍ട് ഫോണ്‍, സ്മാര്‍ട് ടിവി എന്നിവ വഴി നടത്തിയിരുന്ന ഈ നിയമവിരുദ്ധ നിരീക്ഷണത്തിന്‍റെ വിവരങ്ങള്‍ പുറത്ത് വന്നതോടെ സിഐഎയ്ക്ക് നേരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

2016-ല്‍ സിഐഎയില്‍ നിന്ന് രാജിവെച്ച ഷള്‍ട്ടെ നല്‍കിയ വിവരങ്ങള്‍ വിക്കിലീക്സ് 2017-ലാണ് പ്രസിദ്ധീകരിച്ചത്. 2017 ഓഗസ്റ്റ് മുതല്‍ ഷള്‍ട്ടെ ജയിലിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക