Image

പത്രം വായിക്കുന്നവരും പ്രശ്‌നക്കാരോ ? എന്‍ഐഎയ്‌ക്കെതിരെ സുപ്രീം കോടതി 

ജോബിന്‍സ് Published on 14 July, 2022
പത്രം വായിക്കുന്നവരും പ്രശ്‌നക്കാരോ ? എന്‍ഐഎയ്‌ക്കെതിരെ സുപ്രീം കോടതി 

കേന്ദ്ര ഏജന്‍സിയായ എന്‍ഐഎയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പത്രം വായിക്കുന്നവര്‍ പോലും നിങ്ങള്‍ക്ക് പ്രശ്‌നക്കാരാണോയെന്ന് എന്‍ഐഎയോട് ചീഫ് ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു. യുഎപിഎ കേസില്‍ സഞ്ജയ് ജെയിന്‍ എന്നയാളുടെ ജാമ്യം ശരിവെച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് വിഭാഗമായ തൃത്യ പ്രസ്തുതി സമിതിക്കുവേണ്ടി പണം പിരിച്ചുവെന്ന് ആരോപിച്ചാണ് സഞ്ജയ് ജെയിനിന് എതിരെ കേസെടുത്തത്. പ്രതിക്കെതിരെ യു.എ.പി.എ കുറ്റം നിലനില്‍ക്കില്ലെന്ന് നേരത്തെ ജാര്‍ഖണ്ഡ് ഹൈക്കോടതി പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. അപ്പീല്‍ പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക