Image

മുന്‍ ഡിജിപി ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ  പ്രതിഷേധ മാര്‍ച്ച് നടത്തും 

ജോബിന്‍സ് Published on 14 July, 2022
മുന്‍ ഡിജിപി ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ  പ്രതിഷേധ മാര്‍ച്ച് നടത്തും 

നടിയെ ആക്രമിച്ച കേസില്‍  പ്രതിയായ നടന്‍ ദിലീപ് നിരപരാധിയാണെന്ന മുന്‍ ഡിജിപി ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ നാളെ പ്രതിഷേധ മാര്‍ച്ച് നടക്കും. എറണാകുളത്താണ് പ്രതിഷേധ മാര്‍ച്ച് നടക്കുക. ഞങ്ങള്‍ അതിജീവിതയ്ക്കൊപ്പം കൂട്ടായ്മയാണ് മാര്‍ച്ച് നടത്തുന്നത്. ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്നും കേസെടുക്കാത്തതിന് പിന്നില്‍ ഒത്തുകളിയാണെന്നും ഇവര്‍ ആരോപിക്കുന്നു. 

കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും. വിവാദ പരാമര്‍ശം നടത്തിയ ശ്രീലേഖയുടെ പെന്‍ഷന്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫ് പറഞ്ഞു.  അതേസമയം ആര്‍ ശ്രീലേഖയ്ക്കെതിരെ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. വീഡിയോയില്‍ കോടതിയലക്ഷ്യ പരാമര്‍ശങ്ങള്‍ ഇല്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതേസമയം പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട പരാമര്‍ശം ഗൗരവമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പള്‍സര്‍ സുനി ലൈംഗിക പീഡനം നടത്തി ബ്ളാക്ക് മെയില്‍ ചെയ്ത് പണം തട്ടിയത് അറിയാമെന്ന പരാമര്‍ശം ഗൗരവമേറിയതാണ്. ഉന്നത പദവിയിലിരുന്ന ഒരാള്‍ക്ക് നേരിട്ട് ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും നിയമ നടപടികള്‍ സ്വീകരിക്കാതിരുന്നത് ഗുരുതര പിഴവാണെന്നും പൊലീസ് വിലയിരുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക