Image

വരികള്‍ക്കിടയിലൂടെ (July-14, 2022-രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 14 July, 2022
വരികള്‍ക്കിടയിലൂടെ (July-14, 2022-രാജന്‍ കിണറ്റിങ്കര)
  1. മഴദേവനെ  പ്രീതിപ്പെടുത്താൻ  യുപിയിൽ എംഎൽഎയെ ചെളിയിൽ കുളിപ്പിച്ച് സ്ത്രീകൾ.

@   അതിലും നല്ലത് മഴദേവന് തരക്കേടില്ലാത്ത ഒരു മന്ത്രിസ്ഥാനം വാഗ്‌ദാനം നൽകുന്നതായിരുന്നു.

  1. 100 കോടി ഡോസ് കോവിഡ് വാക്സിൻ സെപ്റ്റംബറിൽ പാഴായേക്കുമെന്ന് റിപ്പോർട്ട്

@   എല്ലാവരും ഡബിൾ / ട്രിപ്പിൾ  ബൂസ്റ്റർ എടുത്താൽ പാഴാകുന്നത് ഒഴിവാക്കാം.

  1. വിദൂരഗ്രഹത്തിൽ ജലസാന്നിധ്യം തിരിച്ചറിഞ്ഞ് നാസ

@   അച്ചാറ് കൂടി കണ്ടെത്തിയാൽ പറയണം.

  1. Corruption എന്ന വാക്ക് ഉപയോഗിക്കുന്നതിൽ  ഇനി മുതൽ  പാർലമെന്റിൽ വിലക്ക്

@   പകരം Correct Option എന്ന് ഉപയോഗിക്കാവുന്നതാണ്

  1. പശവച്ച് ഒട്ടിച്ചാണോ റോഡുണ്ടാക്കുന്നത്? കൊച്ചി നഗരത്തിലെ റോഡുകളിൽ മഴതുടങ്ങിയതോടെ കുഴികൾ രൂപപ്പെട്ടതിൽ ഹൈക്കോടതിയുടെ വിമർശനം

@   അങ്ങിനെ പറയരുത്, ഉമ്മൻചാണ്ടിയുടെ കാലത്ത് ഇതിലും നാല്  കുഴികൾ കൂടുതലായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക