Image

പാര്‍ട്ടിയെ ഐസിയുവിലാക്കാന്‍ ശ്രമം ;  കെപിസിസിക്കെതിരെ കെ. മുരളീധരന്‍

ജോബിന്‍സ് Published on 14 July, 2022
പാര്‍ട്ടിയെ ഐസിയുവിലാക്കാന്‍ ശ്രമം ;  കെപിസിസിക്കെതിരെ കെ. മുരളീധരന്‍

കെപിസിസി പുനസംഘടനയ്‌ക്കെതിരെ മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍ രംഗത്ത്. സ്ഥാനമാനങ്ങള്‍ വീതംവെച്ച് പാര്‍ട്ടിയെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്തു നിന്നുമുണ്ടാകുന്നുവെന്നും അതില്‍ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ നിയമസഭ,ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ ഐ.സി.യുവില്‍ ആയ പ്രസ്ഥാനത്തെ പൂര്‍ണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയില്‍ നമ്മള്‍ തിരികെ കൊണ്ടുവന്നിരുന്നു.

ഐക്യതയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്. എന്നാല്‍ സ്ഥാനമാനങ്ങള്‍ വീതംവെച്ച് അതിനെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്തുനിന്നും കാണുന്നതില്‍ അതിയായ ദുഃഖമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക