Image

അഴിമതി , ലൈംഗീക പീഡനം എന്നിവയടക്കമുള്ള വാക്കുകള്‍ക്ക് പാര്‍ലമെന്റില്‍ വിലക്ക് 

ജോബിന്‍സ് Published on 14 July, 2022
അഴിമതി , ലൈംഗീക പീഡനം എന്നിവയടക്കമുള്ള വാക്കുകള്‍ക്ക് പാര്‍ലമെന്റില്‍ വിലക്ക് 

അഴിമതി എന്ന വാക്കിന് വിലക്ക് ഏര്‍പ്പെടുത്തി പാര്‍ലമെന്റ്. ലോക്സഭാ സെക്രട്ടറിയേറ്റ് ഇറക്കിയ ബുക്ക്ലെറ്റിലാണ് ഒരു കൂട്ടം വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. രാജ്യസഭയ്ക്കും ലോക്സഭയ്ക്കും ഇത് ബാധകമാണെന്ന് സെക്രട്ടേറിയേറ്റ് അറിയിച്ചു. 

ഇത്തരം വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കാനും ഉത്തരവുണ്ട്. മണ്‍സൂര്‍ കാല സമ്മേളനത്തിനായി പാര്‍ലമെന്റ് ചേരാനിരിക്കെയാണ് വിചിത്രമായ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

അരാജകവാദി, ശകുനി, കൊവിഡ് വ്യാപി, നാട്യക്കാരന്‍, മന്ദബുദ്ധി, ഖാലിസ്ഥാന്‍വാദി, രക്തച്ചൊരിച്ചില്‍, രക്തംപുരണ്ട, വഞ്ചിക്കപ്പെട്ടു, നാണക്കേട്, അധിക്ഷേപിച്ചു, ചംച, ചാംചഗിരി, ചേലകള്‍, ബാലിശത, അഴിമതി, ഭീരു, കുറ്റകൃത്യം, മുതലക്കണ്ണീര്‍, അപമാനം, കഴുത, നാടകം, കണ്ണ് കഴുകല്‍, ഫഡ്ജ്, ഗുണ്ടായിസം, കാപട്യം, കഴിവില്ലാത്തത്, തെറ്റിദ്ധരിപ്പിക്കല്‍, നുണ, അസത്യം, അരാജകവാദി, അപമാനം, അസത്യം, അഹങ്കാരം, അഴിമതി, 'കറുത്ത ദിവസം', പാവം, 'ലോലിപോപ്പ്', വിശ്വാസഘട്ട്, വിഡ്ഢി, ലൈംഗിക പീഡനം എന്നിങ്ങനെയുള്ള വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക