Image

ഹിജാബ് കേസ് അടിയന്തരമായി പരിഗണിക്കണം ; ബിജെപി നേതാവ് സുപ്രീം കോടതിയില്‍

ജോബിന്‍സ് Published on 14 July, 2022
ഹിജാബ് കേസ് അടിയന്തരമായി പരിഗണിക്കണം ; ബിജെപി നേതാവ് സുപ്രീം കോടതിയില്‍

ഏറെ വിവാദമായ കര്‍ണ്ണാടകയിലെ ഹിജാബ് വിഷയത്തില്‍ സുപ്രീം കോടതിയുടെ മുന്നിലുള്ള ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുപ്രീംകോടതിയില്‍. ബിജെപി നേതാവ് അശ്വിനി ഉപാധ്യായയാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയില്‍ എത്തിയത്. 

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതുമായി ബന്ധപ്പെട്ടു ഹര്‍ജി ഫെബ്രുവരിയില്‍ ഫയല്‍ ചെയ്തതാണെന്ന് ഉപാധ്യായ ചൂണ്ടിക്കാട്ടി. ഹര്‍ജികളില്‍ പ്രത്യേക ബെഞ്ച് പിന്നീട് വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ വ്യക്തമാക്കി. ഹര്‍ജികള്‍ അടുത്തയാഴ്ച പരിഗണിക്കുമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. 

ഹര്‍ജികള്‍ മാര്‍ച്ചില്‍ കോടതിയില്‍ എത്തിയതാണെന്നും ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. പെണകുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യമാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക