Image

കണ്ണൂരിലേക്ക് കടത്താന്‍ ശ്രമിച്ച 9000 പായ്ക്കറ്റ് ഹാന്‍സ് പിടിച്ചു

Published on 20 July, 2012
കണ്ണൂരിലേക്ക് കടത്താന്‍ ശ്രമിച്ച 9000 പായ്ക്കറ്റ് ഹാന്‍സ് പിടിച്ചു
ഇരിട്ടി: കര്‍ണാടകത്തില്‍ നിന്നും കൂട്ടുപുഴ അതിര്‍ത്തി വഴി കേരളത്തിലേക്കു കടത്തുകയായിരുന്ന 9000 പായ്ക്കറ്റ് ലഹരി ഉത്പന്നമായ ഹാന്‍സ് പിടികൂടി. അശോക ടൂറിസ്റ് ബസിന്റെ പിറകില്‍ കാര്‍ബോര്‍ഡ് പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഹാന്‍സ്. വില്‍പ്പന നികുതി വകുപ്പും എക്സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹാന്‍സ് കണ്ടെടുത്തത്. പിടിച്ചെടുത്ത ഹാന്‍സ് പിന്നീട് ഇരിട്ടി പോലീസിന് കൈമാറി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് ഹാന്‍സ് കണ്ടെത്തിയത്. കേരളത്തില്‍ ഇത്തരം ലഹരി വസ്തുക്കള്‍ നിരോധിച്ചതിനെ തുടര്‍ന്ന് വലിയ വിലയ്ക്ക് വില്‍ക്കാനാണ് കര്‍ണാടകത്തില്‍ നിന്നും കടത്തികൊണ്ടുവരുന്നത്. കഴിഞ്ഞ ആഴ്ചയും ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നു. അന്ന് നരയന്‍പാറ സ്വദേശിയെ അറസ്റ് ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക