Image

പ്രതിസന്ധികള്‍ക്ക് ഉത്തരം ക്രിസ്തുവെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ

Published on 20 July, 2012
പ്രതിസന്ധികള്‍ക്ക് ഉത്തരം ക്രിസ്തുവെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ
വത്തിക്കാന്‍: മനുഷ്യാസ്തിത്വത്തിന്‍റെ ആഴമായ പ്രതിസന്ധികള്‍ക്ക് ഉത്തരം ക്രിസ്തുവാണെന്ന്, ബനഡിക്ട് 16-ാമന്‍ പാപ്പ ഉദ്ബോധിപ്പിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യമായ ഏക്വദോറില്‍ സമ്മേളിച്ചിരിക്കുന്ന അഫ്രോ-അമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങളിലെ അജപാലന ശുശ്രൂഷകരുടെ 12-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അയച്ച കത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.

ആഫ്രോ അമേരിക്കന്‍ വംശജരുടെ സാംസ്ക്കാരിക മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും ചരിത്രത്തെയും ആഴമായി പഠിച്ചുകൊണ്ട്, എല്ലാ സംസ്ക്കാരങ്ങളെയും സമ്പന്നമാക്കാന്‍ കരുത്തുള്ള ക്രിസ്തുവില്‍ കേന്ദ്രീകരിച്ച് സമൂഹത്തെ രൂപപ്പെടുത്തണമെന്ന് പാപ്പാ കത്തിലൂടെ ഉദ്ബോധിപ്പിച്ചു.

ലാറ്റിനമേരിക്കന്‍ കരീബിയന്‍ നാടുകളില്‍ ജോലിചെയ്യുന്ന എല്ലാ മെത്രാന്മാരെയും വൈദികരെയും അല്‍മായ പ്രതിനിധികളെയും കത്തിലൂടെ അഭിവാദ്യംചെയ്ത പാപ്പാ, സമ്മേളനത്തിലുള്ള തന്‍റെ ആത്മീയ സാമീപ്യവും സാന്നിദ്ധ്യവും കത്തിലൂടെ അറിയിച്ചു. ജൂലൈ 13-മുതല്‍ 20-വരെ നീണ്ടു നില്ക്കുന്ന സമ്മേളനത്തിന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ വഴിയാണ് ഇപ്പോള്‍ വേലനല്‍ക്കാല അവധിയിലായിരിക്കുന്ന പാപ്പ സന്ദേശമയച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക