ബ്രിസ്ബന്‍: അങ്കമാലി - നെടുമ്പാശേരി നിവാസികള്‍ ഓസ്ട്രേലിയയിലെ ബ്രിസ്ബനില്‍ ആദ്യ സംഗമം നടത്തി. അനര്‍ലി ആംഗ്ലിക്കന്‍ ചര്‍ച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ നൂറില്‍പരം കുടുംബങ്ങള്‍ പങ്കെടുത്തു.
സംഗമത്തിന്റെ ഉദ്ഘാടനം കേരളത്തില്‍നിന്ന് ബ്രിസ്ബന്‍ സന്ദര്‍ശിക്കാനെത്തിയ മാതാപിതാക്കള്‍ നിര്‍വഹിച്ചു. മലയാളനാട്ടില് നിന്ന് വിദൂരങ്ങളില്‍ വസിക്കുന്ന കുടുംബങ്ങള്‍ തമ്മില്‍ ഐക്യവും സാഹദോര്യവും വളര്‍ത്തുകയാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.
അയല്‍ക്കൂട്ടത്തിന്റെ അടുത്ത സംഗമം ഒക്ടോബര്‍ 13ന് ബ്രിസ്ബനില്‍ നടക്കും. ഇതിന്റെ ഭാരവാഹികളായി ജിയോ ദേവസി, ജോളി പൗലോസ്, ജോയി പടയാട്ടി, ബെറ്റി തോമസ്, ഫീന ബിനോയ്, ജോബിന് ജോണ്‍, പോള്‍ അച്ചിനിമാടന്‍, ജോളി കരുമത്തി, ഷാജി തേക്കാനത്ത് എന്നിവരെ തെരഞ്ഞെടുത്തു.