Image

സതീഷ് ബാബു പയ്യന്നൂരിന് സ്വീകരണവും സാഹിത്യസമ്മേനവും

മണ്ണിക്കരോട്ട് Published on 19 July, 2012
സതീഷ് ബാബു പയ്യന്നൂരിന് സ്വീകരണവും സാഹിത്യസമ്മേനവും
ഹ്യൂസ്റ്റന്‍ : നോവലിസ്റ്റ്, കഥാകൃത്ത്, ജേണലിസ്റ്റ്, ഭരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രസിദ്ധനായ സതീഷ് ബാബു പയ്യന്നൂരിന് ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. സമ്മേളനത്തില്‍ 'മാറുന്ന മലയാളവും സമകാലിക ജീവിതവും' എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്തും. ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹ്യൂസ്റ്റനില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ സാഹിത്യസമ്മേളനത്തിന്റെ മുഖ്യാതിഥിയായി എത്തിയതായിരുന്നു സതീഷ് ബാബു പയ്യന്നൂര്‍.

ഇതിനോടകം ഇരുപതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പനോരമ വിഷന്റെ സി.ഇ.ഒ.യും ഡയറക്ടറും കൂടിയായ സതീഷ് ബാബു ധാരാളം സീരിയലുകളും വിവിധ ചാനലുകള്‍ക്ക് പരിപാടികള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്. പൊന്‍ പുലരി, സൂര്യകാന്തി(സൂര്യ ടിവി), പുലര്‍കാലം(ജീവന്‍ ടിവി), ശുഭദിനം, കുങ്കുമം(കൈരളി) മുതലാവ അതില്‍ ചിലതു മാത്രം. കൂടാതെ ചില സിനിമകള്‍ക്ക്  തിരക്കഥയും രചിച്ചിട്ടുണ്ട്.

പ്രസ്തുത സമ്മേളനത്തില്‍ ഹ്യൂസ്റ്റനിലെ ജി. പുത്തന്‍കുരിശ് രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ച 'വര്‍ണ്ണച്ചെപ്പ്' എന്ന സി.ഡി.യുടെ പ്രകാശനവും ഉണ്ടായിരിക്കുന്നതാണ്. സമ്മേളനം സ്റ്റാഫറ്ഡിലെ ഡിസ്‌ക്കൗണ്ട് ഗ്രോസേഴ്‌സ് മീറ്റിംഗ് ഹാളില്‍ ജൂലൈ 22(ഞായര്‍) വൈകീട്ട് 4 മണിയ്ക്ക് നടക്കും.

വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട്-281 857 9221, ജോളി വില്ലി-281 998 4917, ജി.പുത്തന്‍കുരിശ്-281 773 1217

സതീഷ് ബാബു പയ്യന്നൂരിന് സ്വീകരണവും സാഹിത്യസമ്മേനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക