Image

റവ. ഡോ. മാര്‍ട്ടിന്‍ അല്‍ഫോന്‍സ് ഡാലസില്‍ വചനപ്രഘോഷണം നടത്തുന്നു

ഷാജി രാമപുരം Published on 19 July, 2012
റവ. ഡോ. മാര്‍ട്ടിന്‍ അല്‍ഫോന്‍സ് ഡാലസില്‍ വചനപ്രഘോഷണം നടത്തുന്നു
ഡാലസ് : ലോക പ്രശസ്ത ഉണര്‍വ് പ്രാസംഗികനും മാരാമണ്‍ കണ്‍വന്‍ഷനിലെ പ്രമുഖ വചനപ്രഘോഷ കനുമായ റവ. ഡോ. മാര്‍ട്ടിന്‍ അല്‍ഫോന്‍സ് ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവകയുടെ 24-ാമത് ഇടവക ദിനത്തോടനുബന്ധിച്ച് നടത്തുന്ന കണ്‍വന്‍ഷനില്‍ മുഖ്യസന്ദേശം നല്‍കുന്നു.

ജൂലൈ 19 വ്യാഴാഴ്ച വൈകിട്ട് 7 മുതല്‍ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ടും, ശനിയാഴ്ച രാവിലെ 10നും, ഞായറാഴ്ച ഇടവക ആരാധനയോടനുബന്ധിച്ച് നടത്തുന്ന യോഗത്തോടുകൂടി സമാപിക്കും.

ഡാലസിലെ എല്ലാ ക്രിസ്തീയ സഭാവിശ്വാസികളേയും കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഒ. സി. കുര്യന്‍, സെക്രട്ടറി സോജി സ്‌കറിയ എന്നിവര്‍ അറിയിച്ചു.

കണ്‍വെന്‍ഷന്‍ നഗര്‍

St Paul's Marthoma Church
1002, Barnes Bridge Rd
Mesquite, TX75150
Ph: 214 450 4107


റവ. ഡോ. മാര്‍ട്ടിന്‍ അല്‍ഫോന്‍സ് ഡാലസില്‍ വചനപ്രഘോഷണം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക