റിയാദ്: ഒരാഴ്ച മുന്‍പ് കുടുംബസമേതം അവധിക്ക് നാട്ടില്‍ പോയ സാമൂഹ്യ
പ്രവര്‍ത്തകനും പഴയകാല പ്രവാസികളിലൊരാളുമായ മലപ്പുറം ജില്ലയിലെ പുളിക്കല്‍
സിയാംകണ്ടം സ്വദേശി അറയ്ക്കല്‍ വീട്ടില്‍ ടി.കെ അബ്ദുള്‍ ഹമീദ് (48) ഹൃദയാഘാതം
മൂലം മരണപ്പെട്ടു.
ഇരുപതു വര്‍ഷമായി റിയാദിലെ ഇബ്രാഹിം ഷാക്കര്‍ കമ്പനിയിലെ
ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ ബുധനാഴ്ച നാട്ടില്‍ പോയ അബ്ദുള്‍ ഹമീദിന് രണ്ട്
ദിവസം കഴിഞ്ഞ് പെട്ടെന്ന് ഹൃദയാഘാതം വന്നതിനെത്തുടര്‍ന്ന് കോഴിക്കോട് മിംസ്
ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച കാലത്താണ് മരണം
സംഭവിച്ചത്. പ്രമുഖ ഇസ്ലാമിക പണ്ഡിതനായിരുന്ന പി.കെ മൂസ മൗലവിയുടെ മകനും
പണ്ഡിതനുമായ പുളിക്കല്‍ ഹുസെന് മൗലവിയാണ് പിതാവ്. റിയാദ് ഇന്ത്യന്‍ ഇസ്ലാഹി
സെന്ററിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു അബ്ദുള്‍ ഹമീദ്.
റിയാദ്
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ അധ്യാപികയായ സല്വയാണ് ഭാര്യ. ഇന്റര്‍നാഷണല്‍
ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളായ ഖാലിദ് (പ്ളസ് ടു), ഖദീജ (ഒന്‍പതാം
ക്ലാസ്), അഹമ്മദ് (ആറാം ക്ലാസ്, ഇര്ഫാന് (മൂന്നാം ക്ലാസ്) എന്നിവരാണ്
മക്കള്‍.
സഹോദരന് ടി.കെ അബ്ദുള്‍ നാസര്‍ റിയാദില്‍ തന്നെ അല്‍ ജുമൈഹ്
കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. ജിസാന്‍ ഖാലിദിയ സ്കൂളിന്റെ എം.ഡി അബ്ദുള്‍ റൗഫ്,
മക്കയിലെ ബിന്‍ ലാദന് കമ്പനിയില്‍ ഉദ്യോഗസ്ഥനായ അബ്ദുസലാം എന്നിവരാണ് മറ്റു
സഹോദരന്മാര്.
ടി.കെ അബ്ദുള്‍ ഹമീദിന്‍െറ ആകസ്മികമായ മരണത്തില്‍ റിയാദ്
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അനുശോചിച്ചു.