സമുദ്രക്കനി ശശികുമാറിനെ നായകനാക്കി സംവിധാനംചെയ്ത സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 'നാടോടികള്‍' ബോളിവുഡിലേക്ക്. ചിത്രം ഹിന്ദിയില്‍ ഒരുക്കുന്നത് പ്രിയദര്‍ശനാണ്. ക്യാമറ സന്തോഷ് ശിവന്. ഇരുവരും കാലാപാനിക്കുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നാടോടികള്‍ ഹിന്ദിയില്‍ ഒരുങ്ങുമ്പോള്‍ തിരക്കഥ തയ്യാറാക്കുക മനീഷ് കോര്‍ഡെയാണ്.