Image

സൗഹൃദത്തിന്‍റെ പാതയിലെ നാഴികക്കല്ല്

Published on 13 July, 2012
സൗഹൃദത്തിന്‍റെ പാതയിലെ നാഴികക്കല്ല്
റോം: മതസൗഹാര്‍ദ്ദത്തിന്‍റെ പാതയിലെ നാഴികക്കല്ലായി ഇസ്ലാം-ക്രൈസ്തവ മതങ്ങളുടെ നിര്‍വ്വാഹക സമിതി യോഗം റോമില്‍ ചേര്‍ന്നു.
ജൂലൈ 10-ാം തിയതി സമ്മേളിച്ച സമിതിയുടെ യോഗത്തില്‍
ഇസ്ലാം മതത്തിന്‍റെ പ്രതിനിധി, പ്രഫസര്‍ ഹമീദ് ബിന്‍ അഹമ്മദ് അല്‍ റഫിയും, വത്തിക്കാന്‍റെ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി താവ്റാനും അദ്ധ്യക്ഷത വഹിച്ചു. ഭൗതികവാദത്തിന്‍റെയും മതനിരപേക്ഷതാവാദത്തിന്‍റെയും ഇന്നത്തെ സമൂഹ്യ പശ്ചാത്തലത്തില്‍ ക്രൈസ്തവ-ഇസ്ലാം മതങ്ങളുടെ പ്രതിനിധി സമ്മേളനം വിശ്വാസത്തിന്‍റെ കൂട്ടായ പ്രഘോഷണമാണെന്ന് Islamic Catholic Liaison Committee പ്രസ്താവിച്ചു.

1995 മുതല്‍ എല്ലാ വര്‍ഷവും സമ്മേളിക്കുന്ന മതൈക്യ സമിതി യോഗം അടുത്ത ഷാബാന്‍ ഇസ്ലാംവര്‍ഷം 1434 പൂര്‍ണ്ണചന്ദ്രിക നാളില്‍, 2012 ജൂലൈ 12-ന് കൂടുതല്‍ അംഗങ്ങളെ സംഘടിപ്പിച്ചുക്കൊണ്ട് സമ്മേളിക്കുവാനും തീരുമാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക