Image

അമരാവതിക്ക് പുതിയ മെത്രാന്‍

Published on 13 July, 2012
അമരാവതിക്ക് പുതിയ മെത്രാന്‍
വത്തിക്കാന്‍ : മഹാരാഷ്ട്രയിലെ അമരാവതി രൂപതയ്ക്ക് ബനഡിക്‍ട് 16-ാമന്‍ പാപ്പ പുതിയ മെത്രാനെ നിയമിച്ചു. മുമ്പൈ അതിരൂപതാംഗവും അവിടുത്തെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉത്തരവാദിത്വം വഹിക്കുകയും ചെയ്തിരുന്ന മോണ്‍സീഞ്ഞോര്‍ ഏലിയാസ് ഗൊണ്‍സാള്‍വസ്സിനെയാണ് ജൂലൈ 11-ാം തിയതി ബുധനാഴ്ച പാപ്പാ മെത്രാന്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.

അമരാവതിയുടെ മുന്‍മെത്രാന്‍ ബിഷപ്പ് ലൂര്‍ദ്ദ് ഡാനിയേലിനെ നാസിക്ക് രൂപതയുടെ മെത്രാനായി നിയമിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് മോണ്‍സീഞ്ഞോര്‍ ഗൊണ്‍സാല്‍വസ്സിനെ അമരാവിതയുടെ പുതിയ മെത്രാനായി പാപ്പ നിയമിച്ചത്.

മുമ്പൈ നഗരത്തിന്‍റെ വടക്കു കിഴക്കെ അതിര്‍ത്തിയില്‍ കിടക്കുന്ന അമരാവതി രൂപതയ്ക്ക് ഏകദേശം 47,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.
6000-ത്തോളം കത്തോലിക്കരുള്ള ഈ രൂപതയിലെ 19 ഇടവകകളിലായി
32 വൈദികരും 220 സന്യാസിനിമാരും 10 സന്യാസ സഹോദരങ്ങളും സേവനമനുഷ്ഠിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക