Image

ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് മാപ്പ് മുൻ പ്രസിഡന്റ് ശാലു പുന്നൂസ് മത്സരിക്കുന്നു

രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ .ഓ  Published on 16 February, 2022
ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് മാപ്പ് മുൻ പ്രസിഡന്റ് ശാലു പുന്നൂസ് മത്സരിക്കുന്നു

ഫിലാഡൽഫിയ: അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ ഫോമായുടെ 2022 -2024 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് മാപ്പ് മുൻ പ്രസിഡന്റ് ശാലു പുന്നൂസ് മത്സരിക്കുന്നു .

പ്രസിഡന്റ് തോമസ് ചാണ്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബോർഡ് ഓഫ് ട്രസ്റ്റീ - എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സംയുക്ത യോഗത്തിൽ കഴിഞ്ഞ വർഷത്തെ കമ്മറ്റിയെടുത്ത തീരുമാനത്തെ മാപ്പിന്റെ ഈ വർഷത്തെ പുതിയ കമ്മറ്റി അംഗങ്ങൾ ഐക്യകണ്ഠേന പിന്തുണച്ചു.

സാഹോദര്യ പട്ടണമായ ഫിലഡൽഫിയയിൽ സാമൂഹിക, സാംസ്കാരിക മേഖലകളിൽ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളിലൂടെ കരുത്ത് തെളിയിച്ചിട്ടുള്ള മികച്ച നേതാവാണ് ശാലു പുന്നൂസ്. യുവജനങ്ങളുടെ പ്രിയങ്കരൻ എന്നറിയപ്പെടുന്ന ശാലു മാപ്പിന്റെ പ്രസിഡന്റായിരുന്ന കഴിഞ്ഞ രണ്ടു വർഷക്കാലം മാപ്പിന്റെ ചരിത്ര ഏടുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കേണ്ട നേട്ടങ്ങളുടെ കാലയളവായിരുന്നു. നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രം പറയുകയും, പറയുന്നവ മുഴുവനും പൂർണ്ണ വിജയത്തിൽ നടപ്പാക്കുകയും ചെയ്യുക എന്നത് ശാലുവിൽ മാത്രം കാണുന്ന മികച്ച പ്രത്യേകതയാണ്. ഇന്ത്യൻ കമ്മ്യൂണിറ്റിക്കിടയിലും അമേരിക്കൻ കമ്മ്യൂണിറ്റിക്കിടയിലും ധാരാളം സൗഹൃദവലയങ്ങളുള്ള ശാലുവിന് അമേരിക്കൻ രാഷ്രീയത്തിൽ തിളങ്ങുവാനുള്ള കാലം വിദൂരമല്ല എന്ന് വിദഗ്ധർ വിലയിരുത്തപ്പെടുന്നു.

രോഗഭീതിയിൽ ഏവരും വീടിനുള്ളിൽ കഴിഞ്ഞുകൂടിയ, കോവിഡ് മഹാമാരി സംഹാര താണ്ഡവമാടിയ 2019 മുതൽ "കരുതൽ ആണ് കരുത്ത്, നമുക്ക് ഒന്നിച്ചു നേരിടാം " എന്ന പ്രതിജ്ഞ വാക്കുകളിൽ ഒതുക്കാതെ പ്രാവർത്തികമാക്കിയ മാപ്പിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ശക്തമായ സഹായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു പ്രവർത്തിച്ചു.

പടലപ്പിണക്കങ്ങളുടെ പേരിൽ വർഷങ്ങളായി സഹകരണമില്ലാതെ കഴിഞ്ഞിരുന്ന ഫിലാഡൽഫിയയിലെ എല്ലാ സംഘടനകളുമായും സഹകരിക്കുവാനും, കൈകോർത്ത് പ്രവർത്തിക്കുവാനുമുള്ള തീരുമാനം കൈക്കൊണ്ടതും, ഫോമാ ഫൊക്കാന തുടങ്ങി മറ്റെല്ലാ സംഘടനാ നേതാക്കന്മാരെയും പ്രവർത്തകരെയും അണിനിരത്തി ഓണാഘോഷം സംഘടിപ്പിച്ചതും ശാലുവിന്റെ നേതൃത്വകാലത്തെ മികച്ച നേട്ടങ്ങളായി ജനം വിലയിരുത്തുന്നു.

2016 2017  കാലയളവില്‍ മാപ്പ് കമ്മറ്റി മെമ്പര്‍ ആയും, 2018 ല്‍ ട്രഷറാര്‍ ആയും, 2019 ല്‍ സ്‌പോര്‍ട്ട്‌സ് ചെയര്‍മാനായും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ശാലു, അദ്ദേഹത്തിന്റെ ഇടവകയായ ഫെയര്‍ലെസ്സ് ഹില്‍സ് സെന്റ്. ജോര്‍ജ്ജ് ഓര്‍ത്തഡോഡോക്‌സ് ചര്‍ച്ച് ട്രഷറാറായും, ഫിലാഡല്‍ഫിയാ എക്യൂമെനിക്കല്‍ ട്രഷറാര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് , വേൾഡ് മലയാളി നാഷണൽ വൈസ് പ്രസിഡന്റ്, ഇന്ത്യൻ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി, ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ് ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ അഡ്വൈസറി ബോർഡ് മെമ്പര്‍, എക്യൂമെനിക്കല്‍ പ്രസ്ഥാനം കമ്മറ്റി മെമ്പര്‍ എന്നീ നിലകളിലും തിളക്കമാർന്ന പ്രവർത്തങ്ങളിൽക്കൂടി ജനഹൃദയങ്ങളുടെ പ്രിയങ്കരനായി മാറി.

 ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തു പ്രശസ്തിയാര്‍ജ്ജിച്ചതും, 250 -ൽ അധികം യുവജനങ്ങൾ അംഗങ്ങളുമായുള്ള ഫിലാഡൽഫിയായിലെ 'ബഡി ബോയ്‌സ് ‘ എന്ന ശക്തമായ സൗഹൃദ കൂട്ടായ്മയുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയായ ശാലു പുന്നൂസ് ഫിലാഡല്‍ഫിയാ പ്രിസണില്‍ രജിസ്‌റ്റേര്‍ഡ് നേഴ്സ് ആയി ജോലി ചെയ്യുന്നു  

 തന്റെ റീജിയൻ കൂടിയായ മിഡ് അറ്റ്‌ലാന്റിക്ക് റീജണിൽ നിന്നുകൊണ്ട് ഫോമായുടെ നാഷണൽ കമ്മറ്റി സ്ഥാനത്തേക്ക് ശാലുവിനെപ്പോലെ കഴിവുള്ള യുവജനങ്ങൾ കടന്നുവരുന്നത് തനിക്ക് അഭിമാനകരമായ കാര്യമാണെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് പറഞ്ഞു. . ശാലു പുന്നൂസിന്റെ സാന്നിധ്യം ഫോമയുടെ വളർച്ചയ്ക്ക് ശക്തി പകരുമെന്നും, വിജയാശംസകൾ നേരുന്നതായും മിഡ് അറ്റ്‌ലാന്റിക്ക് റീജിയൻ  ആർ വി പി. ബൈജു വർഗീസ് ആശംസിച്ചു

 ഫോമയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ശാലു ഒരു മുതൽക്കൂട്ടായിരിക്കുമെമെന്നും, പരിപൂർണ്ണ പിന്തുണ നൽകുന്നതായും മാപ്പ് പ്രസിഡന്റ് തോമസ് ചാണ്ടി, സെക്രട്ടറി ജോൺസൺ മാത്യു, ട്രഷറാർ കൊച്ചുമോൻ വയലത്ത്, എന്നിവരോടൊപ്പം ബോർഡ് ഓഫ് ട്രസ്റ്റി - എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളും വ്യക്തമാക്കി.

Join WhatsApp News
fomaa kuttappan 2022-02-16 16:16:23
ഫോമയുടെ അംഗ സംഘടനയായ മാപ്പിനെ ഫൊക്കാനയുടെ തൊഴുത്തിൽ കൊണ്ട് പോയി കെട്ടിയിട്ട് ഫോമയിൽ മത്സരിക്കാനോ? ഫൊക്കാനയിൽ പോയി നേതാവാക്. രണ്ട് വള്ളം ശരിയാകില്ല.
Foma Mathappan 2022-02-16 19:52:48
Halo, Foma Kuttapa, Who told you? or who said. Everybody got the right to become o to contest as Foma official or FOKANA official at any time. You can be a member in both FOMA & Fokana same time simultaneoulsy also. No untouchability to any organization. You can be in both or you can swith or exchange your legs to any association. But you must have the qualification and ability for both. FOMA & Fokana just like like wfe or wives. Both mine or ours or yours. Work in both or workout or qutit and live simply as a common Malayalee. Who cares both these organizatins are any way useless or good for nothing, waste of our tiime. Some photo opportunity.
Fomaa well wisher 2022-02-16 22:29:45
At morning with Fomaa. At evening with tri state. At night with Fokana Fomaa should not encourage this kind person for any position
Shalu Punnoose 2022-02-18 17:27:22
ആദ്യമായി സ്വന്തം പേരുപറഞ്ഞ് സംസാരിക്കാൻ പഠിക്ക്. ഭീരുക്കളെപ്പോലെ പോലെ അപരനാമത്തിൽ കമന്റ് ചെയ്യുന്നത് ആണും പെണ്ണും കെട്ടവൻ ആണ്. നമ്മളൊക്കെ സംഘടനാ പ്രവർത്തനത്തിന് വരുന്നത് പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും പുതിയ ആളുകളെ പരിചയപ്പെടാനും അല്ലേ. നാട്ടുകാരെ മുഴുവൻ പിണക്കാൻ ആണെങ്കിൽ വീട്ടിലിരുന്നാൽ പോരേ. മാപ്പിന്റെ തീരുമാനം എല്ലാ സംഘടനകളുമായും ചേർന്ന് പ്രവർത്തിക്കാൻ ആണ് അല്ലാതെ ആരെയും മാറ്റിനിർത്താൻ അല്ല. ആരാണ് ഈ കമന്റ് ഇട്ടിരിക്കുന്നത് എന്ന് എനിക്ക് വളരെ വ്യക്തമായി അറിയാം അതിനുള്ള മറുപടി ഇതാണ് "കഴുത കാമം കരഞ്ഞു തീർക്കും" Thank You Shalu Punnoose
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക