കൊച്ചി: സിനിമാമന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ഗവ.ചീഫ് വിപ്പ്
പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ചു കേരള ഫിലിം
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രമേയം പാസാക്കി. കൊച്ചിയില്‍ ചേര്‍ന്ന
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിലാണു പ്രമേയം
പാസാക്കിയത്. പി.സി.ജോര്‍ജിന്റെ പത്രസമ്മേളനത്തില്‍ മന്ത്രി
ഗണേഷ്കുമാറിനെതിരെ 'സിനിമാക്കാരന് മന്ത്രിയായാല്‍' എന്ന
പരാമര്‍ശത്തിനെതിരെയാണു പ്രമേയം പാസാക്കിയത്.
അയല്‍ സംസ്ഥാനങ്ങളില്‍ സിനിമാ മേഖലയില്‍നിന്നുള്ളവര്‍ മന്ത്രിയും
മുഖ്യമന്ത്രിയുമൊക്കെയായി വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍
മലയാള സിനിമയുടെ സമഗ്ര വികസനത്തിനു ശ്രമിക്കുന്ന മന്ത്രിയെ പി.സി.ജോര്‍ജ്
മോശമായി ചിത്രീകരിച്ചതു കാര്യങ്ങള്‍ പഠിക്കാതെയാണെന്നും പ്രസ്താവന
പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അസോസിയേഷന് പ്രസിഡന്റ്
മിലന് ജലീല്‍, സെക്രട്ടറി ശശി ഐയ്യന്ചിറ, വൈസ്പ്രസിഡന്റ് കലിയൂര്‍ ശശി,
എക്സിക്യൂട്ടീവ് ഭാരവാഹികളായ ആല്വിന്, ഔസേപ്പച്ചന്, അബ്ദുള്‍ അസീസ്,
മുദ്ര ശശി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.v