ന്യു യോര്‍ക്ക്: ഷിബു എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഒന്നര പതിറ്റാണ്ടായി നാട്ടില്‍ നിന്നു മികച്ച കലാകാരന്മാരെ അണിനിരത്തി വന്‍കിട ഷോകള്‍ അവതരിപ്പിച്ച് അമേരിക്കയാകെ സുപരിചിതനായ തോമസ് ഉമ്മന്‍ (ഷിബു) ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് മെട്രോ റീജിയനില്‍ നിന്നു മല്‍സരിക്കുന്നു. കേരള കള്‍ച്ചറല്‍ സെന്ററിന്റെ പ്രതിനിധിയായാണ് മല്‍സരരംഗത്തുള്ളത്.
ഫൊക്കാനയിലും ഫോമയിലും ഷോകള്‍ അവതരിപ്പിക്കുന്നതിനു ഷിബു സംഘാടകനായിരുന്നു. ബ്രദേഴ്സ് ഡെ, വെറുതെ ഒരു ഭാര്യ തുടങ്ങി ഏതാനും സിനിമകളിലും അഭിനയിച്ചു. വെറുതെ ഒരു ഭാര്യയുടെ കോ-പ്രൊഡ്യൂസറായിരുന്നു.
ദീര്‍ഘകാലമായി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും മല്‍സരത്തിനിറങ്ങുന്നത് ഇതാദ്യമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി വഴിമാറി കൊടുക്കുകയാണ് ഇതേ വരെ ചെയ്തിട്ടുള്ളത്. കലാരംഗത്ത് നിന്നു കൈവരിച്ച അറിവ് സംഘടനാ രംഗ്ത്ത് മുതല്‍കൂട്ടാകുമെന്ന് കരുതുന്നു.
നിലവില്‍ മല്സരരംഗത്തൂള്ള രണ്ടു പാനലിലുള്ളവരോടും നല്ല ബന്ധമാണെന്നും അതു തുടരുമെന്നും ഷിബു പറയുന്നു. എതെങ്കിലും ഒരു പാനലിനോടു പ്രത്യേക ആഭിമുഖ്യം കാട്ടാന്‍ താല്പര്യമില്ല.
എം.ടി.എ ഹേഡ്ക്വാര്ട്ടേഴ്സില് ഉദ്യോഗസ്ഥനായ ഷിബുവിന്റെ പുത്രി ഡോക്ടര്‍. മറ്റൊരു പുത്രി ഫൈനാന്‍സ് രംഗത്തു പ്രവര്‍ത്തിക്കുന്നു.