റിയാദ്: വര്‍ക്കല പുത്തന്‍ചന്ത പൗര്ണമിയില് സത്യവ്രതന് ധര്‍മ്മദാസ് (47)
ദവാത് മിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കരാര്‍ തൊഴിലാളിയായ ധര്‍മ്മദാസ് 15
വര്‍ഷമായി സിമെന്റ് തൂണുകള്‍ നിര്‍മിച്ചുനല്‍കുന്ന ജോലിയായിരുന്നു. കൂടെയുള്ള
തൊഴിലാളികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയശേഷം വിശ്രമിക്കുന്നതിനിടെയാണ് നെഞ്ചുവേദന
അനുഭവപ്പെട്ടത്. ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്
രക്ഷിക്കാനായില്ല. അടുത്ത ബന്ധു സി. വനഫുല് റിയാദിലുണ്ട്.
ഭാര്യ: ഷീബ.
മക്കള്‍: പാര്‍വതി, കണ്ണന്. റിയാദ് നവോദയയുടെയും ജോയിച്ചന്‍, വഹാബ് (ദവാത് മി)
എന്നിവരുടെയും നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചുവരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്: ഉദയഭാനു (നവോദയ റിയാദ്)
0501813831.