Image

ഷിജിമോന്‍ ഇഞ്ചനാട്‌ മിസ്റ്റര്‍ ഫൊക്കാന കിരീടമണിഞ്ഞു

എ.സി. ജോര്‍ജ് Published on 10 July, 2012
ഷിജിമോന്‍ ഇഞ്ചനാട്‌ മിസ്റ്റര്‍ ഫൊക്കാന കിരീടമണിഞ്ഞു
ഹ്യൂസ്റ്റണ്‍ : ഹ്യൂസ്റ്റനിലെ ക്രൗണ്‍ പ്ലാസാ കണ്‍വന്‍ഷന്‍ സെന്ററില്‍ ഫൊക്കാനയുടെ 15-#ാമത് അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനില്‍ നടന്ന "മിസ്റ്റര്‍ ഫൊക്കാന" മല്‍സരത്തില്‍ നിറഞ്ഞ സദസ്സിന്റെ ഹര്‍ഷാരവങ്ങളോടെ ഹ്യൂസ്റ്റന്‍ നിവാസിയായ ബഹുമുഖ പ്രതിഭ ഷിജിമോന്‍ ഇഞ്ചനാട്‌ മിസ്റ്റര്‍ ഫൊക്കാനാ ആയി രാജ കിരീടമണിഞ്ഞു. ഇപ്രാവശ്യത്തെ ഫൊക്കാനാ കണ്‍വന്‍ഷനിലെ ഏറെകളര്‍ഫുളും, കാലപരവും വിജ്ഞാനകരവും ആസ്വാദ്യകരവുമായിരുന്ന ഒരു പരിപാടിയായിരുന്നു മിസ്റ്റര്‍ ഫൊക്കാനക്കുവേണ്ടിയുള്ള കലാമത്സരം.

കേരളത്തില്‍ നിന്ന് ഇംഗ്ലണ്ടിലെ ലണ്ടനില്‍ കുറച്ചുകാലം ഹോട്ടല്‍മാനേജ്‌മെന്റ് പ്രൊഫഷനില്‍ ചെലവഴിച്ച ശേഷം 2006-ല്‍ യു.എ.സ്സിലെ ഹ്യൂസ്റ്റിലേയ്ക്ക് കുടിയേറി, ഹ്യൂസ്റ്റനില്‍ റിയല്‍എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷിജിമോന്‍ കേരളത്തിലെ തൊടുപുഴ സ്വദേശിയാണ്. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്ററ് ഹ്യൂസ്റ്റനിലെ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ച് സേവനത്തിന്റേതായ വേറിട്ട ഒരു വ്യക്തിമുദ്രപതിപ്പിയ്ക്കാന്‍ ഷിജിമോനു കഴിഞ്ഞിട്ടുണ്ട്. ഫൊക്കാനായുടെ യുവനേതൃത്വനിരയില്‍ അഗ്രഗണ്യനായി തലഉയര്‍ത്തി നില്‍ക്കാന്‍ സുമുഖനായ ഈ യുവാവിനു കഴിയുന്നുണ്ട്. ഇവിടത്തെ വൈവിധ്യമേറിയ സാമൂഹ്യ-സാംസ്‌ക്കാരിക വേദികളില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് ഷിജിമോന്‍ കാഴ്ചവച്ചു പോകുന്നത്. മിസ്റ്റര്‍ ഫൊക്കാനാ മല്‍സരത്തില്‍ ട്രഡീഷനല്‍ റൗണ്ട്, ടാലന്റ് റൗണ്ട്, വ്യക്തിത്വം, ആശയവിനിമയം, ബുദ്ധിസാമര്‍ത്ഥ്യം തുടങ്ങിയവയ്ക്കായി മല്‍സര മാര്‍ഗ്ഗരേഖകളുണ്ടായിരുന്നു. മല്‍സരങ്ങളില്‍ റെനി കവലയില്‍ രണ്ടാം സ്ഥാനവും, സണ്ണികൂട്ടൂകാല്‍ മൂന്നുസ്ഥാനവും നേടി. പ്രീതാ നമ്പ്യാര്‍, സനല്‍ ഗോപിനാഥ്, ശരത്, പൊന്നുപിള്ള, എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു.

ഷീലാ ചെറു, എ.സി. ജോര്‍ജ് എന്നിവര്‍ അവതാരകരായി പ്രവര്‍ത്തിച്ചു. കേരളത്തില്‍ നിന്നെത്തിയ ജയവിജയന്റെ പ്രാര്‍ത്ഥനാ കീര്‍ത്തനത്തിനുശേഷം മിസ്റ്റര്‍ ഫൊക്കാനാ മല്‍സരത്തിന്റെ ഭദ്രദീപം തെളിഞ്ഞു. ഫൊക്കാനാ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലീലാ മാരേറ്റ് മുഖ്യാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. മല്‍സരത്തിന്റെ വിധിപ്രഖ്യാപനമനുസരിച്ച് ഫൊക്കാനാ പ്രസിഡന്റ് ജി.കെ.പിള്ള, മിസ്റ്റര്‍ ഫൊക്കാനയായി തെരഞ്ഞെടുക്കപ്പെട്ട ഷിജിമോന്‍ ഇന്‍ജനാട്ടിനെ “മിസ്റ്റര്‍ ഫൊക്കാന” രാജകിരീടമണിയിച്ചു. വേദിയില്‍ ഫൊക്കാന സെക്രട്ടറി ബോബി ജേക്കബ്, ട്രഷറാര്‍ ഷാജി ജോണ്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍
പോള്‍ കറുകപ്പിള്ളി, , വൈസ് പ്രസിഡന്റ് ലീലാ മാരേട്ട്, പുതിയ പ്രസിഡന്റ് മറിയാമ്മപിള്ള, ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഷീലാ ചെറു, മേരി ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മിസ്റ്റര്‍ ഫൊക്കാനാ മല്‍സരത്തിന്റെ വിജയത്തിനായി ഫൊക്കാനയിലെ യൂത്ത് വിംഗ് സജീവമായി രംഗത്തുണ്ടായിരുന്നു.


ഷിജിമോന്‍ ഇഞ്ചനാട്‌ മിസ്റ്റര്‍ ഫൊക്കാന കിരീടമണിഞ്ഞു
ഷിജിമോന്‍ ഇന്‍ജനാട്ട്-മിസ്റ്റര്‍ ഫൊക്കാനാ കിരീടമണിഞ്ഞ് പ്രശംസാഫലകം കൈയ്യിലേന്തി.
ഷിജിമോന്‍ ഇഞ്ചനാട്‌ മിസ്റ്റര്‍ ഫൊക്കാന കിരീടമണിഞ്ഞു
ജയവിജയന്റെ പ്രാര്‍ത്ഥനാ കീര്‍ത്തനത്തിനുശേഷം മിസ്റ്റര്‍ ഫൊക്കാനാ മല്‍സരത്തില്‍ തിരിതെളിഞ്ഞു.
ഷിജിമോന്‍ ഇഞ്ചനാട്‌ മിസ്റ്റര്‍ ഫൊക്കാന കിരീടമണിഞ്ഞു
ഫൊക്കാനാ പ്രസിഡന്റ് ജി.കെ.പിള്ള, മിസ്റ്റര്‍ ഫൊക്കാനയെ കിരീടമണിയിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക