Image

പി.വി. ചെറിയാനും ജേക്കബ്ബ് മാണിപ്പറമ്പിലും ഫൊക്കാന ഭരണതലത്തില്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 10 July, 2012
പി.വി. ചെറിയാനും ജേക്കബ്ബ് മാണിപ്പറമ്പിലും ഫൊക്കാന ഭരണതലത്തില്‍
ഫ്‌ളോറിഡ: ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മറിയാമ്മ പിള്ളയുടെ ഭരണസമിതിയില്‍ രണ്ടു ഫ്‌ളോറിഡക്കാര്‍ - പി.വി. ചെറിയാനും ജേക്കബ്ബ് മാണിപ്പറമ്പിലും.

അനുഭവസമ്പത്തും അറിവും പരിജ്ഞാനവുമുള്ള മറിയാമ്മ പിള്ളയില്‍ നിന്നും വളരെയധികം പ്രതീക്ഷകളാണ് തങ്ങള്‍ക്കുള്ളതെന്നും, പുത്തന്‍ ആശയങ്ങളും പ്രവര്‍ത്തനശൈലിയും കൊണ്ട് മലയാളികളെ ഒന്നടങ്കം അമേരിക്കയിലെ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ പ്രവര്‍ത്തകരാക്കിക്കൊണ്ട് ഫൊക്കാനയെ കൂടുതല്‍ ജനകീയമാക്കാന്‍ തങ്ങളാല്‍ കഴിയുന്ന എന്തു സഹായവും ഉറപ്പു നല്കുന്നു എന്ന് ഒരു സംയുക്ത പ്രസ്താവനയില്‍ അവര്‍ അറിയിച്ചു.

ഫൊക്കാനയുടെ പിളര്‍പ്പിനു കാരണമായ ഒര്‍ലാന്‍ഡോ കണ്‍വന്‍ഷനില്‍ സെക്യൂരിറ്റി ചെയര്‍മാനായിരുന്നു പി.വി. ചെറിയാന്‍. തന്റെ ധീരവും കരുത്താര്‍ന്ന ആത്മസംയമനവും സന്ദര്‍ഭോചിതമായ ഇടപെടലും കൊണ്ടു മാത്രമാണ് ഉണ്ടായേക്കാവുന്ന ഒരു വലിയ അനിഷ്ടസംഭവം ഒഴിവാക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാതൃസംഘടനയായ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസ്സോസിയേഷന്റെ മുന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായിരുന്നു പി.വി. ചെറിയാന്‍.

ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജേക്കബ്ബ്, മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (MACF), ക്‌നാനായ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (KCACF) എന്നീ സംഘടനകളുടെ എക്‌സി. അംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സേക്രട്ട് ഹാര്‍ട്ട്, ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ ഒരു സജീവ പ്രവര്‍ത്തകനുമാണ്.
പി.വി. ചെറിയാനും ജേക്കബ്ബ് മാണിപ്പറമ്പിലും ഫൊക്കാന ഭരണതലത്തില്‍
പി.വി. ചെറിയാന്‍
പി.വി. ചെറിയാനും ജേക്കബ്ബ് മാണിപ്പറമ്പിലും ഫൊക്കാന ഭരണതലത്തില്‍
ജേക്കബ്ബ് മാണിപ്പറമ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക