Image

ബലാത്സംഗ കേസ് ;  വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ജോബിന്‍സ് തോമസ് Published on 19 January, 2022
ബലാത്സംഗ കേസ് ;  വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

പ്രമുഖ വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലെന്ന് സൂചന. യുവതിയുടെ പരാതിയിന്മേല്‍ ബലാത്സംഗത്തിന്  കേസെടുത്തതിന് പിന്നാലെയാണ് ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയത്.  ഇയാള്‍ക്കായി എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കൊല്ലം സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസമാണ് ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പരാതി നല്‍കിയത്.  2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റില്‍ വെച്ചും പിന്നീട് നവംബറില്‍ കൊച്ചിയിലെ ഹോട്ടലില്‍ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി.

വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍  ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെ യുവതി നേരത്തെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി  കൊച്ചിയില്‍  താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രീകാന്ത് വെട്ടിയാര്‍ സുഹൃത്തുക്കള്‍ വഴി പലവട്ടം സമ്മര്‍ദ്ദം ചെലുത്തിയെന്നും പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ താരമായിരുന്ന ശ്രീകാന്ത് വെട്ടിയാറിനെതിരെയുള്ള  ബലാത്സംഗ കേസ്  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. തന്റെ പരിപാടികളുടെ പൊളിറ്റിക്കല്‍ കറക്ട്നസിനെ കുറിച്ച് സംസാരിച്ചയാള്‍ തന്നെ ബലാത്സംഗ കേസില്‍ പ്രതിയായത് കടുത്ത വിമര്‍ശനത്തിനിടയാക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക