Image

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്

ജോബിന്‍സ് Published on 01 December, 2021
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്
രാജ്യത്ത് പതിവ് തെറ്റിക്കാതെ എണ്ണക്കമ്പനികള്‍. എല്ലാ മാസത്തേയും പോലെ ഈ മാസവും ഒന്നാം തിയതി തന്നെ പാചകവാതക വില വര്‍ദ്ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയാണ് വര്‍ദ്ധിപ്പിച്ചത്. ഒരു സിലിണ്ടറിന് 101 രൂപയാണ് കൊച്ചിയിലെ വര്‍ദ്ധനവ് . ഇതോടെ കൊച്ചിയില്‍ 2095 രൂപയായി വില.

ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നതാണ് ഏക ആശ്വാസം. എന്നാല്‍ വാണിജ്യ മേഖലയിലെ സിലിണ്ടറുകളുടെ വര്‍ദ്ധനവ് ഹോട്ടലുടളടക്കമുള്ള വ്യവസായങ്ങളെ ബാധിക്കും. ദിവസേന മൂന്ന് സിലിണ്ടറുകള്‍ വരെ ഉപയോഗിക്കുന്ന ഇടത്തരം ഹോട്ടലുകളുണ്ട്. ഭക്ഷണ സാധനങ്ങളുടെ വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് സാധാരണക്കാരന് തന്നെ തിരിച്ചടിയാകും. 

ആഗോള വിപണിയില്‍ ക്രൂഡ് വില ഇടിയുമ്പോഴാണ് ഇവിടെ വിലവര്‍ദ്ധനവെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഇതിനാല്‍ തന്നെ ഇത്തവണ വിലവര്‍ദ്ധനവിന് കാരണങ്ങളൊന്നും പറഞ്ഞിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക