Image

മുല്ലപ്പെരിയാർ ജലബോംബ്; അപകടാവസ്ഥയില്‍ എന്ന് എം.എം മണി

Published on 30 November, 2021
മുല്ലപ്പെരിയാർ ജലബോംബ്; അപകടാവസ്ഥയില്‍ എന്ന് എം.എം മണി
മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലാണെന്നും വണ്ടിപ്പെരിയാറിന് മുകളിൽ ജലബോംബായി മുല്ലപ്പെരിയാർ നിൽക്കുകയാണെന്നും മുൻ മന്ത്രി എം.എം മണി. 

ഡാം അപകടാവസ്ഥയിലാണോ എന്നറിയാൻ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണ്. ശർക്കരയും ചുണ്ണാമ്പും ഉപയോ​ഗിച്ച് നിർമ്മിച്ച ഡാമിന്റെ അകം കാലിയാണ്. എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലുള്ളവർ വെള്ളം കുടിച്ചും തമിഴ്നാട്ടിലുള്ളവർ വെള്ളം കിട്ടാതെയും മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണെന്നും ഇരുസംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താൽ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നും എം.എം മണി പറഞ്ഞു.
അതേസമയം ജില്ലയിലെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്​ ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ടത്ത് 101 കര്‍ഷകര്‍ പങ്കെടുക്കുന്ന ഉപവാസം സംഘടിപ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക