Image

ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാനങ്ങള്‍ നിര്‍ത്തലാക്കണമെന്ന് പ്രധാനമന്ത്രിയോട് കേജ്രിവാള്‍

Published on 30 November, 2021
ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാനങ്ങള്‍ നിര്‍ത്തലാക്കണമെന്ന് പ്രധാനമന്ത്രിയോട് കേജ്രിവാള്‍
കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍.

13 രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ് കെജ്രിവാള്‍ ആവശ്യപ്പെടുന്നത്.
പല രാജ്യങ്ങള്‍ ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമ്ബോള്‍ എന്തുകൊണ്ടാണ് നമ്മല്‍ വൈകുന്നതെന്ന് കേക്രിവാള്‍ ചോദിക്കുന്നു. 

കോവിഡ് ഒന്നാം തരംഗത്തിലും വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ വൈകിയിരുന്നെന്നും കെജ്രിവാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പില്‍ ഓര്‍മിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക