Image

'ഏലിയന്‍' പ്രയോഗം പതുക്കെ നിലച്ചേക്കും- (ഏബ്രഹാം തോമസ് )

ഏബ്രഹാം തോമസ് Published on 30 November, 2021
'ഏലിയന്‍' പ്രയോഗം പതുക്കെ നിലച്ചേക്കും- (ഏബ്രഹാം തോമസ് )
നിയമപരമായി യു.എസില്‍ എത്തുന്ന ഒരു പ്രധാന വിഭാഗം കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന വിശേഷണമാണ് റെസിഡന്റ് ഏലിയന്‍(നിവാസിയായ അന്യദേശക്കാരന്‍) ഇതവര്‍ എടുത്തെഴുതുന്നതിലെ പിഴവു മൂലം സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ വൈകാറുണ്ട്. തന്മൂലം ജോലിക്ക് അപേക്ഷിക്കുവാനാകാതെ വിഷമിക്കുന്നവരുണ്ട്. കാലിഫോര്‍ണിയ ലെജിസ്ലെച്ചറിലെ ഒരു വനിതാംഗം. ലൂസ് റിവാസ് കുട്ടിയായിരിക്കുമ്പോള്‍ തന്റെ അമ്മയുടെ റെസിഡന്റ് ഏലിയന്‍ കാണുമ്പോഴെല്ലാം അനുഭവപ്പെട്ട അസ്വസ്ഥത വിവരിക്കുന്നു.

ഗവണ്‍മെന്റിന്റെ കര്‍ക്കശമായ പദപ്രയോഗത്തിലൂടെ സൂചന നല്‍കിയത് അവളുടെ അമ്മ യു.എസ്. സിറ്റിസണ്‍ അല്ല എന്നാണ്. എന്നാല്‍ ഒരു ചെറിയ പെണ്‍കുട്ടിക്ക് ഈ വിശേഷണത്തിന് വ്യക്തിപരമായി കൂടുതല്‍ അര്‍ത്ഥം ഉണ്ടായിരുന്നു. കുടുംബം നാച്വറലൈസേഷന്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോഴും യു.എസ്. അവളുടെ സ്വന്തം നാടായി കാണുവാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.

എന്നെപ്പെലെയുള്ള മറ്റ് കുട്ടികള്‍ തങ്ങളും കുടുംബവും ഈ നാട്ടുകാരല്ല എന്ന അനുഭവത്തിലേയ്ക്ക് മാറരുത് എന്ന് ഞാന്‍ ആഗ്രഹിച്ചുവെന്ന് റിവാസ് പറയുന്നു. ഓരോ ദിവസവും ഉണ്ടാകുന്ന തിക്താനുഭവങ്ങള്‍ ഈ ചിന്ത മനസ്സില്‍ നിന്ന് കളയുവാന്‍ അനുവദിക്കില്ല എന്നവള്‍ പിന്നീട് മനസ്സിലാക്കിയിട്ടുണ്ടാവണം.
ഡെമോക്രാറ്റിക് ജനപ്രതിനിധിയായ ഇവര്‍ ഇത്തവണ കാലിഫോര്‍ണിയ ലെജിസ്ലേച്ചറില്‍ ഏലിയന്‍ എന്ന വാക്കിന് പകരം നോണ്‍ സിറ്റിസണ്‍ എന്നോ ഇമ്മിഗ്രന്റ് എന്നോ ഇനി മുതല്‍ ഉപയോഗിക്കണം എന്നാവശ്യപ്പെടുന്ന ബില്‍ അവതരിപ്പിച്ചു. ഇതിന് മുമ്പ് ബൈഡന്‍ ഭരണകൂടം ഏലിയന്‍ എന്ന വാക്ക് ഒഴിവാക്കിയത് ഇവര്‍ക്ക് കൂടുതല്‍ പ്രേരണ നല്‍കി. ഇമ്മിഗ്രന്റുകളും, ഇമ്മിഗ്രന്റഅ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരും ഏലിയന്റ് എന്ന വാക്ക് പ്രത്യേകിച്ച് ഇല്ലീഗലിനൊപ്പം ചേര്‍ത്ത് ഉപയോഗിക്കുമ്പോള്‍ ഇത് മനുഷ്യത്വപരം അല്ലാത്തതായി ധ്വനിപ്പിക്കുമെന്നും ഇതിന് ഇമ്മിഗ്രേഷന്‍ നയത്തിന് വിനാശകരമായിരിക്കും എന്നും വാദിച്ചു.

ഈ വാക്ക് അനവധി സംസ്ഥാനങ്ങളിലെ ചര്‍ച്ചകളിലെ കേന്ദ്രബിന്ദുവായി മാറി, പ്രത്യേകിച്ച് ബൈഡന്‍ ഭരണകൂടത്തിന്റെ കുടിയേറ്റ നയവും മെക്‌സിക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റ തള്ളിക്കയറ്റവും വിവാദമായതിനാല്‍.

ഏഴ് സംസ്ഥാനങ്ങളിലെ എങ്കിലും നിയമനിര്‍മ്മാതാക്കള്‍ ഏലിയനും ഇല്ലീഗലും സംസ്ഥാന നിയമങ്ങളില്‍ നിന്ന് ഒഴിവാക്കി(അണ്‍ഡോക്യുമെന്റഡ്, നോണ്‍ സിറ്റിസണ്‍' എന്നാക്കുവാന്‍ ശ്രമിക്കുന്നതായി നാഷ്ണല്‍ കോണ്‍ഫറന്‍സ് ഓഫ് സ്റ്റേറ്റ് ലെജിസ്ലേച്ചേഴ്‌സ് വെളിപ്പെടുത്തി. രണ്ട് സംസ്ഥാനങ്ങള്‍, കാലിഫോര്‍ണിയയും കൊളറാഡോയും ഇതിനകം മാറ്റം വരുത്തി.
കൊളറാഡോയില്‍ പുതിയ നിയമം അവതരിപ്പിച്ചവരില്‍ ഒരാളായ സ്റ്റേറ്റ് സെന. ജൂലി ഗൊണ്‍സാലസ് 'ഇല്ലീഗല്‍', തുടങ്ങഇയ വാക്കുകള്‍ മനുഷ്യത്വരഹിതവും അനാദരസൂചകവുമാണെന്ന് പറഞ്ഞു. ഭാഷ പലര്‍ക്കും വിരോധമുളവാക്കുന്നതുമാണ്.
ഏലിയന്‍ എന്ന വാക്ക് കുടിയേറ്റക്കാര്‍ക്ക് ഉപയോഗിക്കുന്നതിന് ഒരുവലിയ ചരിത്രമുണ്ട്. ജോര്‍ജ് വാഷിംഗ്ടണ്‍ പ്രസിഡന്റായിരിക്കുമ്പോള്‍ ആദ്യ നാച്വറലൈസേഷനുമായി ബന്ധപ്പെട്ടതാണ് ഈ പ്രയോഗം. ഫ്രാന്‍സുമായി ഒരു യുദ്ധം ഭയന്ന് 1798 ല്‍ കോണ്‍ഗ്രസ് പാസ്സാക്കിയ നിയമമാണ് ഏലിയന്‍ ആന്റ് സെഡിഷന്‍ ആക്ട്‌സ്. രാഷ്്ട്രീയ അട്ടിമറി നേരിടുകയായിരുന്നു നിയമനിര്‍മ്മാണത്തിന്റെ ഉദ്ദേശം.

എന്നാല്‍ ഏറെ നാളായി നിലനില്‍ക്കുന്ന പദപ്രയോഗം മാറ്റുന്നതിന് എതിര്‍പ്പുകളുണ്ടാവും. ബൈഡന്‍ ഭരണകൂടം നയം മാ്റ്റാന്‍ ശ്രമിച്ചപ്പോഴും തിരിച്ചടികള്‍ ഉണ്ടായി. ഏപ്രിലില്‍ യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ജീവനക്കാരോട് ഓഫീസിനുള്ളിലെ സന്ദേശങ്ങളിലും പരസ്യപ്രസ്താവനകളിലും ഏലിയന്‍ എന്ന വാക്ക് ഒഴിവാക്കി പകരം നോണ്‍ സിറ്റിസണ്‍ എന്നോ മൈഗ്രന്റ് എന്നോ ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശിച്ചു. ഇല്ലീഗല്‍ ഏലിയനും ഒഴിവാക്കപ്പെട്ടു. പകരം അണ്‍ ഡോക്യൂമെന്റഡ് നോണ്‍ സിറ്റിസണ്‍ ഉപയോഗിക്കാനായിരുന്നു ഓര്‍ഡര്‍.

ബോര്‍ഡര്‍ പെട്രോള്‍ ചീഫ് റോഡ്‌നി സ്‌കോട്ട് ഇത് എതിര്‍ത്തു. ഇത് ഒരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.

 അസോസിയേറ്റഡ് പ്രസിന്റെ വിശകലനത്തില്‍ ഒരു ഡസനിലധികം സംസ്ഥാനങ്ങള്‍ ഇപ്പോഴും ഏലിയനും ഇല്ലീഗലും ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവയിലൊന്ന് ടെക്‌സസ് സംസ്ഥാനമാണ്. ഇവിടെ ഈ പ്രയോഗം മാറ്റി പുതിയ വാക്കുകള്‍ ഉപയോഗിക്കുവാന്‍ ശ്രമം നടത്തിയെങ്കിലും ടെക്‌സസ് ഹൗസില്‍ ഫുള്‍ ഹിയറിംഗ് ഉണ്ടായില്ല. എന്നാല്‍ സ്റ്റേറ്റ്‌റെപ്. ആര്‍ട്ട് ഫെറോ പറഞ്ഞത് രണ്ടു പാര്‍ട്ടികളു കൂടുതല്‍ ശ്രേഷ്ഠവും  ബഹുമാനം ഉള്ളതുമായി പുതിയ വാക്കുകള്‍ കാണുന്നു എന്നാണ്.
റോസലിഡിയ ഗാര്‍ഡനറിയാം കുടിയേറ്റ വിഷയത്തില്‍ ഉപയോഗിക്കുന്ന വാക്കുകളുടെ പ്രാധാന്യത്തെക്കുറിച്ച്. അല്‍ സാല്‍ വഡോറിലെ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ ഇവര്‍ ഏകദ്ദേശം 16 മാസങ്ങള്‍ കാലിഫോര്‍ണിയയിലെ ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞു. പിന്നീടാണ് ടെക്‌സസില്‍ എത്തിയത്. രക്ഷാസങ്കേതത്തില്‍ കഴിയവെ ഇവര്‍ ജോലിക്കു അപേക്ഷിച്ചു. എന്നാല്‍ പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ് കാലാവധി കഴിഞ്ഞതിനാല്‍ അവരുടെ വര്‍ക്ക് വിസയും അവസാനിച്ചിരുന്നു.

അവള്‍ കാലിന്റെ കണ്ണില്‍ നിര്‍ബന്ധമായും ധരിക്കേണ്ട ലോഹനിര്‍മ്മിതമായ പൂട്ടിനെയും ജോലി അപേക്ഷകളില്‍ ഇമ്മിഗ്രന്റഇന് മുന്‍പില്‍ എഴുതേണ്ടി വരുന്ന 'ഇല്ലീഗല്‍' എന്ന വാക്കിനെയും വെറുക്കുന്നു എന്നുറക്കെ പറയുന്നു. ഒരു അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ സ്പാനിഷ് ഭാഷയില്‍ അവളോട് പറഞ്ഞത് അവള്‍ ഒരിക്കലും മറക്കില്ലെന്ന് അവള്‍ പറയുന്നു. അയാള്‍ പറഞ്ഞു, ഞാന്‍ നിനക്ക് ജോലി തരില്ല, കാരണം നീ ഒരു കുറ്റവാളിയാണ്.'
ഞാന്‍ എന്നോടും എന്റെ ദൈവത്തോട് ചോദിക്കുന്നു എന്തിനാണ് എന്റെ കണങ്കാലില്‍ ഒരു ലോഹമോണിറ്റര്‍ ഘടിപ്പിച്ചത്? എന്റെ ഒരേ ഒരു കുറ്റം തൊഴില്‍ തേടി എന്റേതല്ലാത്ത രാജ്യത്ത് വന്നതാണ്.

54 കാരിയായ ഇവരുടെ കേസ് പെന്‍ഡിംഗിലാണ്. വിപരീതാനുഭവങ്ങളിലും പ്രതീക്ഷ കൈവിടാതെ ടെക്‌സസിലെ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ഇവള്‍ കഴിയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക