Image

കോടതിയലക്ഷ്യ കേസില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് ഉടനടി സസ്‌പെന്‍ഷന്‍ നല്‍കാന്‍ തീരുമാനം

Published on 29 November, 2021
 കോടതിയലക്ഷ്യ കേസില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് ഉടനടി സസ്‌പെന്‍ഷന്‍ നല്‍കാന്‍ തീരുമാനം
തിരുവനന്തപുരം: കോടതിയലക്ഷ്യ കേസുകള്‍ ഉണ്ടായാല്‍ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഉടനടി സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോടതിയലക്ഷ്യ കേസില്‍ ഉദ്യോഗസ്ഥര്‍ സ്വന്തം ചെലവില്‍ അഭിഭാഷകനെ വയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനമെടുത്തത്. പൊതുഭരണ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഇക്കാര്യം കുറിപ്പിലൂടെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.


ഉദ്യോഗസ്ഥര്‍ കോടതി വിധി നടപ്പിലാക്കാത്തതുകൊണ്ട് കോടതിയലക്ഷ്യ കേസുകള്‍ ഉണ്ടാകുന്നതായി കുറിപ്പില്‍ പറയുന്നു. കോടതി വിധികള്‍ എത്രയും പെട്ടെന്നു നടപ്പിലാക്കണം. അപ്പീല്‍ കൊടുക്കേണ്ടതുണ്ടെങ്കില്‍ സമയബന്ധിതമായി നല്‍കണം. പ്ലീഡര്‍മാരും സെക്ഷന്‍ ഓഫിസര്‍മാരും അസിസ്റ്റന്റുമാരുമാണ് വീഴ്ചയ്ക്കു പ്രധാന കാരണക്കാര്‍. വീഴ്ചകള്‍ക്ക് ഇനി മുതല്‍ ഇവര്‍ ഉത്തരവാദികളായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു.





Join WhatsApp News
ജോസഫ് എബ്രഹാം 2021-11-29 17:21:01
കെട്ടികിടക്കുന്ന കേസുകളുടെമേൽ അടയിരിക്കുന്ന ജഡ്ജി മാരെ പിരിച്ചു വിടുമെന്ന് കൂടി പറയണം ബഹുമാനപ്പെട്ട കോടതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക