Image

എറണാകുളം അങ്കമാലി അതിരൂപതയില്‍ നവീകരിച്ച കുര്‍ബാന നടപ്പാക്കില്ല ; വത്തിക്കാന്‍ അനുമതി

ജോബിന്‍സ് Published on 27 November, 2021
എറണാകുളം അങ്കമാലി അതിരൂപതയില്‍ നവീകരിച്ച കുര്‍ബാന നടപ്പാക്കില്ല ; വത്തിക്കാന്‍ അനുമതി
നവീകരിച്ച കുര്‍ബാനയ്‌ക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയില്‍ നടന്ന സമരങ്ങള്‍ ഫലം കണ്ടു. കുര്‍ബാന പരിഷ്‌കരണത്തില്‍ വത്തിക്കാന്‍ ഇടപെട്ടു. എറണാകുളം അങ്കമാലി അതിരൂപതയില്‍ പരിഷ്‌കരിച്ച കുര്‍ബാന നടത്തില്ലെന്ന് തീരുമാനമായി. 

ഇപ്പോള്‍ നടത്തുന്ന രീതിയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കി. ബിഷപ് ആന്റണി കരിയില്‍ മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അതിനിടെ, പുതിയ കുര്‍ബാന രീതി നടപ്പാക്കരുതെന്നു കോടതി നിര്‍ദേശിച്ച അവസ്ഥയുമുണ്ടായി. 

ചാലക്കുടി ഫെറോന പള്ളിക്കാണ് കോടതി താത്കാലിക സ്റ്റേ അനുമതി നല്‍കിയത്. നിലവിലെ കുര്‍ബാന രീതി തുടരണം എന്നും കോടതി നിര്‍ദേശിച്ചു. ഇടവക വിശ്വാസിയായ വില്‍സണ്‍ കല്ലന്‍ നല്‍കിയ പരാതിയില്‍ ആണ് ചാലക്കുടി മുന്‍സിഫ് കോടതി നിര്‍ദേശം നല്‍കിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക