Image

മോഫിയ കേസ് ; നടപടിയെടുപ്പിച്ചത് കോണ്‍ഗ്രസിന്റെ സമരമെന്ന് വി.ഡി. സതീശന്‍

ജോബിന്‍സ് Published on 26 November, 2021
മോഫിയ കേസ് ;  നടപടിയെടുപ്പിച്ചത് കോണ്‍ഗ്രസിന്റെ സമരമെന്ന് വി.ഡി. സതീശന്‍
ആലുവയില്‍ ഭര്‍തൃപീഡനത്തേയും സ്ഥലം സിഐയുടെ മോശം പെരുമാറ്റത്തേയും തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിഐയെ സസ്‌പെന്‍ഡ് ചെയ്തത് കോണ്‍ഗ്രസിന്റെ സമരത്തിന്റെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം:

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വിട്ടുവിഴ്ചയില്ലാത്ത നിലപാട് തുടരും. ആലുവയില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തിയ സമരമാണ് സര്‍ക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിച്ചത്. സമര നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍. നിരവധി കേസുകളില്‍ ആരോപണ വിധേയനായ സി.ഐ യെ സംരക്ഷിച്ചത് സി.പി.എം നേതാക്കളാണ്. 

പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടിയാണ് ഭരണം. പഴയ കാല സെല്‍ ഭരണത്തിലേക്ക് കേരളത്തെ തിരിച്ച് കൊണ്ടു പോകാന്‍ പ്രതിപക്ഷം അനുവദിക്കില്ല. പോലീസ് സ്റ്റേഷനുകളില്‍ ഒരു സ്ത്രീ പോലും അപമാനിക്കപ്പെടില്ല എന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. ആലുവ സമരം സര്‍ക്കാരിനുള്ള താക്കീതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക