Image

ഹസ്സനു പിന്നാലെ ഹലാലിനെ എതിര്‍ത്ത് ഷംസീര്‍ എംഎല്‍എയും

ജോബിന്‍സ് Published on 26 November, 2021
ഹസ്സനു പിന്നാലെ ഹലാലിനെ എതിര്‍ത്ത് ഷംസീര്‍ എംഎല്‍എയും
ഹോട്ടലുകളിലും മറ്റും ഹലാല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നതിനെതിരെ സിപിഎം എംഎല്‍എ എ.എന്‍. ഷംസീര്‍ രംഗത്ത്. ഹലാല്‍ കടകള്‍ ഉണ്ടാക്കുന്നത് അപക്വമതികളാണെന്നും ഇവരെ തിരുത്താന്‍ മതനേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹലാല്‍ ഭക്ഷണം എന്ന ബോര്‍ഡ് വയ്‌ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇങ്ങനെ ബോര്‍ഡ് വയ്ക്കുന്നവര്‍ സംഘപരിവാറിന് അടിയ്ക്കാന്‍
 വടി കൊടുക്കുകയാണെന്നും ഈ വിഷയത്തില്‍ കലാപത്തിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തി കഴിഞ്ഞ ജിവസം ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചിരുന്നു. 

ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വയ്ക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ രംഗത്ത് വന്നിരുന്നു. ഹോട്ടലുകളില്‍ എന്തിനാണ് ഹലാല്‍ ബോര്‍ഡ് വയ്ക്കുന്നതെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്റെയും ചോദ്യം. 

ഇത്തരം ബോര്‍ഡുകള്‍ സംഘപരിവാറിന് പ്രകോപനം സൃഷ്ടിക്കാന്‍ കാരണമാകുമെന്നും ഭക്ഷണം ആവശ്യമുള്ളവര്‍ അത് ചോദിച്ചു വാങ്ങുകയാണ് നല്ലതെന്നും ഹസ്സന്‍ അഭിപ്രായപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക