Image

പാര്‍ലമെന്റിലേയ്ക്ക് ട്രാക്ടര്‍ റാലി നവംബര്‍ 29 ന്

ജോബിന്‍സ് Published on 24 November, 2021
പാര്‍ലമെന്റിലേയ്ക്ക് ട്രാക്ടര്‍ റാലി നവംബര്‍ 29 ന്
കാര്‍ഷിക നിയമങ്ങളില്‍ നിന്നും പിന്‍മാറാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കിലും തങ്ങളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. താങ്ങുവില സംബന്ധിച്ച് നിയമപരമായി ഉറപ്പ് വേണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. 

ഈ ആവശ്യം ഉന്നയിച്ച് ഈ മാസം 29 ന് പാര്‍ലമെന്റിലേയ്ക്ക് കര്‍ഷക സംഘടനകള്‍ ട്രാക്ടര്‍ റാലി നടത്തും. ഭാരിതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്താണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ തുറന്നുകൊടുത്തിട്ടുള്ള റോഡുകളിലൂടെയാണ് ട്രാക്ടറുകള്‍ പാര്‍ലമെന്റിന് മുന്നിലേയ്ക്ക് നീങ്ങുക. 

ഞങ്ങള്‍ റോഡുകള്‍ തടഞ്ഞെന്ന് ആരോപിച്ചിരുന്നു. റോഡ് തടയുന്നത് ഞങ്ങളുടെ രീതിയല്ല. സര്‍ക്കാരുമായി സംസാരിക്കാനാണ്. ഞങ്ങള്‍ നേരെ പാര്‍ലമെന്റിലേക്ക് പോകുന്നത്-ടികായത്ത് ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കുമെന്ന വാര്‍ത്തക്ക് പിന്നാലെയാണ് രാകേഷ് ടികായത്തിന്റെ പ്രസ്താവന. 1000 പ്രതിഷേധക്കാരും പാര്‍ലമെന്റിലേക്ക് എത്തുമെന്നും ടികായത്ത് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക