Image

സിഐ സുധീറിനെതിരെ നടപടിയെടുക്കാത്തതിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

ജോബിന്‍സ് Published on 24 November, 2021
സിഐ സുധീറിനെതിരെ നടപടിയെടുക്കാത്തതിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍
ആലുവയില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിഐയ്‌ക്കെതിരെ നടപടിയെടുക്കാത്തതിനെ വിമര്‍ശിച്ച് അഡ്വ. ജയശങ്കര്‍. കോളിളക്കം സൃഷ്ടിച്ച ഉത്ര കൊലക്കേസിന്റെ പ്രാഥമിക അന്വേഷണം കുളമാക്കിയതും സി.ഐ. സുധീര്‍ തന്നെയാണെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കര്‍ത്തവ്യ വ്യഗ്രനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ പരിചയപ്പെടുക: ഗാര്‍ഹിക പീഡനത്തിനു പരാതി കൊടുത്ത നിയമ വിദ്യാര്‍ത്ഥിനിയെ സ്റ്റേഷനില്‍ വിളിപ്പിച്ച് ആക്ഷേപിച്ചു മരണത്തിലേക്ക് തളളിവിട്ട ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എല്‍.സുധീര്‍. കോളിളക്കം സൃഷ്ടിച്ച ഉത്ര കൊലക്കേസിന്റെ പ്രാഥമിക അന്വേഷണം കുളമാക്കിയതും ഇദ്ദേഹം തന്നെ.

രാജഭരണം ആയിരുന്നെങ്കില്‍ വീരശൃംഖല കിട്ടിയേനെ. ജനകീയ സര്‍ക്കാര്‍ ഒരു ഗുഡ് സര്‍വീസ് എന്‍ട്രി എങ്കിലും നല്‍കി ആദരിക്കേണ്ടതാണ്.

ബിഗ് സല്യൂട്ട്, സുധീര്‍ സാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക