Image

മോഫിയ കേസ് ; സിഐ സുധീറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

ജോബിന്‍സ് Published on 24 November, 2021
മോഫിയ കേസ് ;  സിഐ സുധീറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍
ആലുവയില്‍ ഭര്‍തൃ വീട്ടുകാരുടെ പീഡനത്തേയും സ്റ്റേഷനില്‍ വെച്ച് സിഐ മോശമായി പെരുമാറിയതിന്റെയും മനോവേദനയില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിഐ സുധീറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. 

സിഐ മോശമായി പെരുമാറിയെന്ന ആരോപണവുമായി മറ്റൊരു പരാതിക്കാരിയാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഭര്‍തൃവീട്ടില്‍ അനുഭവിക്കേണ്ടിവന്ന പീഡനം പരാതിയായി അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ഒരു ദിവസം മുഴുവന്‍ സ്റ്റേഷനില്‍ നിന്നിട്ടും നീതി ലഭിച്ചില്ലെന്നും യുവതി ഒരു മലയാളം ചാനലിനോട് വെളിപ്പെടുത്തി.

മോഫിയ സ്റ്റേഷനിലെത്തിയപ്പോള്‍ താനും അവിടെ ഉണ്ടായിരുന്നെന്നും സിഐ വളരെ മോശമായി ഉച്ചത്തില്‍ മോഫിയയോട് സംസാരിക്കുന്നത് താന്‍ കേട്ടെന്നും ഇവര്‍ പറഞ്ഞു. സിഐയ്‌ക്കെതിരെ കൂടുതല്‍ നടപടികല്‍ ഉടന്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ഏറെ വിവാദമായ ഉത്രവധക്കേസ് അന്വേഷണത്തിലും ഇയാള്‍ വീഴ്ച വരുത്തിയതായി ആരോപണമുണ്ടായിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക