Image

കര്‍ഷകര്‍ക്ക് വഴങ്ങി സര്‍ക്കാര്‍ ; നിയമം പാര്‍ലമെന്റില്‍ റദ്ദാക്കും ; താങ്ങ് വിലയും പരിഗണനയില്‍

ജോബിന്‍സ് Published on 23 November, 2021
കര്‍ഷകര്‍ക്ക് വഴങ്ങി സര്‍ക്കാര്‍ ; നിയമം പാര്‍ലമെന്റില്‍ റദ്ദാക്കും ; താങ്ങ് വിലയും പരിഗണനയില്‍
കാര്‍ഷിക നിയമങ്ങള്‍ പിന്‍ലിക്കാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷവും കര്‍ഷ കംഘടനകള്‍ അതിശക്തമായി സമരം തുടരുന്ന സാഹചര്യത്തില്‍ എത്രയും വേഗം നിയമം റദ്ദാക്കാനുള്ള നടപടികളിലേയ്ക്ക് സര്‍ക്കാര്‍ കടന്നു. പാര്‍ലമെന്റില്‍ ഒരു ബില്ലവതരിപ്പിച്ച് മൂന്നു നിയമങ്ങളും റദ്ദാക്കാനാണ് സര്‍ക്കാര്‍ തീരുമാനം ഒപ്പം താങ്ങുവില സംബന്ധിച്ചുള്ള കാര്യങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശമായോ നിയമമായോ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 

നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ തയ്യാറാവുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അനുമതിക്ക് കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. മൂന്ന് വ്യത്യസ്ത നിയമങ്ങള്‍ക്ക് പകരം ഒരു സമഗ്ര ബില്ലായിരിക്കും കൊണ്ടുവരിക. 

മിനിമം താങ്ങുവില സംബന്ധിച്ച പ്രശ്നം മാര്‍ഗനിര്‍ദേശമായി പരിഗണിക്കണോ, അതോ കര്‍ഷകര്‍ ആവശ്യപ്പെടുന്നത് പോലെ നിയമപരമായ രൂപത്തിലാണോ പരിഹരിക്കേണ്ടത് എന്ന കാര്യവും കൃഷി മന്ത്രാലയം ആലോചിക്കുകയാണ്.

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച എല്ലാ ബോര്‍ഡുകളും അടച്ചുപൂട്ടാന്‍ പുതിയ ബില്ലില്‍ വ്യവസ്ഥ ഉണ്ടാക്കും. ബോര്‍ഡുകള്‍ എടുത്ത എല്ലാ തീരുമാനങ്ങളും അസാധുവായിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ രൂപീകരിച്ചിട്ടുള്ള എല്ലാ ഓഫീസുകളുടെയും പ്രവര്‍ത്തനം നിര്‍ത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക