Image

നിയമസഭാ കയ്യാങ്കളിക്കേസ് വിചാരണ നാളെ ആരംഭിക്കും

ജോബിന്‍സ് Published on 21 November, 2021
നിയമസഭാ കയ്യാങ്കളിക്കേസ് വിചാരണ നാളെ ആരംഭിക്കും
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മുന്‍ മന്ത്രി കെ.ടി. ജലീല്‍ എന്നിവരുള്‍പ്പെടെ ആറ് എല്‍ഡിഎഫ് നേതാക്കള്‍ പ്രതികളായ നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നടപടികള്‍ നാളെ ആരംഭിക്കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ്
വിചാരണ നടക്കുന്നത്. 

പ്രതികളോടെല്ലാവരോടും കുറ്റപത്രം വായിച്ചു കേ്ള്‍ക്കുന്നതിന് നാളെ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഹൈക്കോടതിയില്‍ അ്പ്പീല്‍ പോകാനുള്ള നീക്കവും പ്രതികള്‍ നടത്തുന്നുണ്ട്.  മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ വിചാരണ നേരിടാന്‍ പോകുന്നത്. 

വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു. വിചാരണ നേരിടുമോ അതോ അപ്പീല്‍ പോകുമോ എന്ന കാര്യത്തി്ല്‍ ഇതുവരെ എല്‍ഡിഎഫ് ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക